| Friday, 7th February 2025, 1:48 pm

പാലും പനീറും നോണ്‍ വെജിറ്റേറിയനാണെന്ന് ഡോക്ടര്‍; വ്രണപ്പെടുത്തിയെന്ന് സസ്യാഹാരികള്‍ സോഷ്യല്‍മീഡിയയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാലും പനീറും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണെന്ന് പറഞ്ഞതിന് ഡോക്ടറെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പാലും പനീറും മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്നതാണെന്നും അതിനാല്‍ അവയെ സസ്യാഹാരങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള പോസ്റ്റിട്ടതിന് പിന്നാലെ വിമര്‍ശനങ്ങളുയരുകയായിരുന്നു.

ഡോ. സില്‍വിയ കര്‍പഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ച പോസ്റ്റിന് താഴെ നൂറുകണക്കിന് വ്യക്തികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

വെജിറ്റേറിയന്‍ മീലെന്നും പ്രോട്ടീനും ഫാറ്റും ഫൈബറും ചേര്‍ന്ന ഭക്ഷണമാണെന്ന് കാണിച്ച് സുനിത സയാമ്മഗാരു എന്ന വ്യക്തിയുടെ പോസ്റ്റ് ഡോക്ടര്‍ റീ പോസ്റ്റ് ചെയ്തതോടെയാണ് വിമര്‍ശനങ്ങളുയര്‍ന്നത്.

പനീറും പാലും വെജിറ്റേറിയന്‍ ഭക്ഷണങ്ങളല്ലെന്നും അത് ചിക്കനും ബീഫും മീനും പോലെ മൃഗങ്ങളില്‍ നിന്നും ലഭിക്കുന്നതാണെന്നായിരുന്നു ഡോക്ടറുടെ റീപോസ്റ്റ്.

പിന്നാലെ ഡോക്ടറുടെ പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി വ്യക്തികള്‍ രംഗത്തെത്തുകയായിരുന്നു.

പനീറും പാലും മറ്റ് പാലുത്പ്പന്നങ്ങളുമെല്ലാം സസ്യാഹാരമാണെന്നായിരുന്നു പല എക്‌സ് ഉപയോക്താകകളുടെയും വാദം. ഒരു മൃഗത്തിനെയും അതിനുവേണ്ടി കൊല്ലുന്നില്ലെന്നും അതുകൊണ്ടുതന്നെ സസ്യാഹാരമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നുമായിരുന്നു പലരും പറഞ്ഞത്.

മുട്ട എങ്ങനെയാണ് നോണ്‍ വെജിറ്റേറിയന്‍ ആവുന്നതെന്നും അതിലും മൃഗത്തെയോ കോഴിയേയോ കൊല്ലുന്നില്ലല്ലോ യയുക്തി ഉപയോഗിച്ച് ചിന്തിക്കുവെന്നും ഡോക്ടര്‍ മറുപടി നല്‍കുകയും ചെയ്തു.

അതേസമയം ഡോക്ടറുടെ പരാമര്‍ശം ചില വ്യക്തികളില്‍ പ്രകോപനം ഉണ്ടാക്കാനാണെന്നും പലരും പറഞ്ഞു. ഇന്ത്യയിലെ ചില ആളുകളുടെ സാംസ്‌ക്കാരികവും മതപരവുമായ വിഷയങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യക്കാര്‍ ലാക്ടോ വെജിറ്റേറിയനിസം പിന്തുടരുന്നവരാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: Doctor says that milk and paneer are non-vegetarian; Social media has offended vegetarians

We use cookies to give you the best possible experience. Learn more