| Wednesday, 23rd May 2018, 1:39 pm

മെഡിക്കല്‍ കോളേജിലേക്ക് കള്ള കഫീല്‍ഖാന്റെ സഹായം ആവശ്യമില്ല; കഫീല്‍ ഖാനെതിരെ വര്‍ഗീയ പോസ്റ്റുമായി ഡോക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി കേരളത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഡോ കഫീല്‍ഖാനെതിരെ വര്‍ഗീയ പോസ്റ്റുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍. അമ്പിളി കടന്നയില്‍ എന്ന ഡോക്ടറുടെതാണ് പോസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്നെന്നാണ് ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പറയുന്നത്.

“കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം” എന്ന് അമ്പിളി ഇട്ട പോസ്റ്റിലെ കമന്റുകളിലാണ് കഫീല്‍ ഖാനെ കള്ളനെന്നും കൊലപാതകിയെന്നും ആക്ഷേപിക്കുന്നത്. പോസ്റ്റിനെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടാണ് അമ്പിളിയുടെ കമന്റുകള്‍.

“നിങ്ങളുടെ തരംതാണ രാഷ്ട്രീയം എനിക്ക് മനസിലാകും പക്ഷെ നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക. അയാള്‍ കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെടുക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യന്‍ മരിച്ചു വീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല”

“തന്റെ ജോലി മര്യാദയ്ക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്‍പനം എടുത്തു പറഞ്ഞ് പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്”

നേരത്തെ കഠ്‌വ പെണ്‍കുട്ടിയുടെ വിഷയത്തില്‍ അമ്പിളിയിട്ട കമന്റ് വിവാദമായിരുന്നു.

“അമ്പലത്തിലെ ദൈവത്തിന് ആ കുട്ടിയെ രക്ഷിക്കണ്ട ബാധ്യതയില്ലല്ലോ, ആ ദൈവത്തെയല്ലല്ലോ ആ കുട്ടിയും അവളുടെ വീട്ടുകാരും ആരാധിക്കുന്നത്. പക്ഷേ ആ പള്ളിയിലെ ദൈവം വന്നു രക്ഷിക്കാഞ്ഞതെന്താന്നാ എന്റെ സംശയം? ഇനിയിപ്പൊ അമ്പലത്തില്‍ അഹിന്ദുക്കള്‍ കയറാന്‍ പാടില്ലെന്ന ബോര്‍ഡ് കണ്ട് തിരിച്ചു പോയതായിരിക്കുമോ?”

Latest Stories

We use cookies to give you the best possible experience. Learn more