ന്യൂദല്‍ഹി: തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. കമ്പനി ഇത് സംബന്ധിച്ച് വിശദീകരണമൊന്നും നല്‍കിയിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് മെറ്റയുടെ ഇന്ത്യയിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമാകാത്ത വിധം നിയന്ത്രിക്കപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമായതായി കെജ്രിവാള്‍ അറിയിച്ചത്.
ഈ നിയന്ത്രണത്തിന് പിന്നിലെ കാരണം വ്യക്തമാക്കാനോ ഇത് എങ്ങനെ ഒഴിവാക്കാം എന്ന് വിശദീകരിക്കാനോ മെറ്റയിലെ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്ക് അയച്ച ഇമെയിലുകള്‍ക്ക് പതിവ് മറുപടികള്‍ മാത്രമാണ് ലഭിച്ചതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ചില സ്ഥലങ്ങളില്‍ ലഭ്യമല്ല എന്ന് കാണിക്കുന്ന തന്റെ അക്കൗണ്ട് സ്റ്റാറ്റസ് പേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച കെജ്‌രിവാള്‍ മെറ്റയുടേത് ‘വളരെ മോശം സേവനമാണെന്നും വിമര്‍ശിച്ചു.
‘പ്രധാനമന്ത്രിക്ക് മുന്നില്‍ തലകുനിക്കരുത്, അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ട് മാത്രം ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കാനേ അവര്‍ നിങ്ങളെ അനുവദിക്കൂ.’ അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിന് മെറ്റ മാപ്പ് പറയണമെന്ന് പാര്‍ലനെന്ററി പാര്‍ട്ടറി ആവശ്യപ്പെട്ടിരുന്നു. ഇത് വെറുമൊരു സാങ്കേതിക പിഴവായി കണക്കാക്കാനാവില്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
തുടര്‍ന്ന് മോദിയുടെ പേര് നേരിട്ട് പറയാതെ സാങ്കേതിക പിഴവുകള്‍ക്ക് മാപ്പ് പറയുന്നതായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.
Content Highlight: “Do not bow your head like this before the Prime Minister; eventually, only his account will be allowed to operate in India”—Kejriwal on the suspension of his Meta account.