തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന അറിയിപ്പുമായി പൊലീസ്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് വിലക്കിയത്.
ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമില്ലെന്നും അദ്ദേഹത്തോട് ചോദ്യം ചോദിക്കരുതെന്നുമായിരുന്നു അസിസ്റ്റന്റ് കമ്മീഷണര്‍ പീറ്റര്‍ കെ.ജെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇസഡ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രിയെന്നും അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ സമീപത്ത് നിന്നും മാറി നില്‍ക്കണമെന്നുമായിരുന്നു കമ്മീഷണറുടെ നിര്‍ദേശം.
ഇതുമായി ബന്ധപ്പെട്ട് മുകളില്‍ നിന്നും എന്തെങ്കിലും നിര്‍ദേശം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങള്‍ എന്ത് വേണമെങ്കിലും കൊടുത്തോളൂ എന്നെ തൂക്കി കൊല്ലുകയൊന്നുമില്ലല്ലോ’ എന്നുമായിരുന്നു കമ്മീഷണറുടെ മറുപടി.കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് മുന്‍കൂട്ടി നിര്‍ദേശം നല്‍കുന്നത്. കഴിഞ്ഞ ദിവസത്തെ മാധ്യമപ്രവര്‍കരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റവും വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ചാര്‍ട്ടഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാന്‍ നിങ്ങളെ കാണുന്നില്ലെന്നായിരുന്നു’ മുഖ്യമന്ത്രിയുടെ പ്രതികരണം.
Content Highlight: Do not ask the Chief Minister questions; he is not interested in answering: Police bar journalists in Kochi.