| Saturday, 25th July 2026, 8:15 am

26 ദിവസത്തെ നിരാഹരത്തിന് ശേഷവും ഞാനെന്റെ ആത്മാര്‍ത്ഥത തെളിയിക്കണോ? സര്‍ക്കാരുമായുള്ള ഡീല്‍ ആരോപണങ്ങളില്‍ വാങ്ചുക്

നിഷാന. വി.വി

ന്യൂദല്‍ഹി: സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ചുള്ള 26 ദിവസത്തെ നിരാഹര സമരത്തിന് ശേഷവും താന്‍ ആത്മാര്‍ത്ഥത തെളിയിക്കേണ്ടതുണ്ടോയെന്ന് സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്ക്.

കഴിഞ്ഞ ദിവസം നിരാഹര സമരം അവസാനിപ്പിച്ചതിന് പിന്നാലെ വാങ് ചുക്കിന് സര്‍ക്കാറുമായി ഡീലുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍ക്കാരുമായി വിട്ടുവീഴ്ച ചെയ്തു എന്ന വാദങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും 26 ദിവസത്തെ ഉപവാസത്തിന് ശേഷവും തന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

26 ദിവസത്തെ നിരാഹാര സമരത്തിന് ശേഷവും എന്റെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ ഞാന്‍ ഇനി ആരില്‍ നിന്നെങ്കിലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പോ കച്ചവടമോ നടത്താനായിരുന്നെങ്കില്‍ ഡല്‍ഹിയിലെ കൊടുംചൂടില്‍ ദിവസങ്ങളോളം വഴിയരികില്‍ പട്ടിണി കിടക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും പ്രതിഷേധക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നുമുള്ള സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് താന്‍ സമരം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എം.പിമാരുടെയും സി.ജെ.പി നേതാക്കളുടെയും സാനിധ്യത്തിലാണ് താന്‍ നിരാഹരമവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ മന്ത്രിമാര്‍ എത്തുന്നതിന് മുമ്പ് അവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നും അതില്‍ തനിക്ക് വിഷയമുണ്ടെന്നും വാങ്ചുക്ക് പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെയും ലെ ലഡാക്ക് അപെക്‌സ് ബോഡി നേതാക്കളുടെയും സാന്നിധ്യത്തിലാണ് വ്യാഴാഴ്ച രാത്രി ഉപവാസം അവസാനിപ്പിച്ചത്. ജൂണ്‍ 28 മുതല്‍ അദ്ദേഹം നിരാഹര സമരത്തിലായിരുന്നു.

Content Highlight:Do I still need to prove my sincerity after a 26-day hunger strike? Wangchuk on allegations of a deal with the government.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more