| Thursday, 23rd May 2019, 10:12 am

തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയെ തൂത്തുവാരി ഡി.എം.കെ: സി.പി.ഐയ്ക്കും സി.പി.ഐ.എമ്മിനും മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയെ തൂത്തുവാരി ഡി.എം.കെയുടെ മുന്നേറ്റം. 39 ലോക്‌സഭാ സീറ്റുകളില്‍ 31 ഇടത്തും ഡി.എം.കെയാണ് ലീഡ് ചെയ്യുന്നത്. 2014ല്‍ 37 സീറ്റുകള്‍ നേടിയ അണ്ണാ ഡി.എം.കെ ഒരു സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ മുന്‍നിര നേതാക്കളായ ജയിലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

22 ഇടത്താണ് ഡി.എം.കെ മുന്നിട്ടു നില്‍ക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയ ബി.ജെ.പി ഇപ്പോള്‍ ചിത്രത്തിലില്ല.

കോണ്‍ഗ്രസ് എട്ടു സീറ്റുകളിലും സി.പി.ഐയും സി.പി.ഐ.എമ്മും രണ്ടു സീറ്റുകളില്‍ വീതവും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more