| Thursday, 4th June 2020, 10:05 pm

തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച ഡി.എം.കെ എ.എല്‍.എയുടെ നില അതീവഗുരുതരം; വെന്റിലേറ്ററിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെ നേതാവും എം.എല്‍.എയുമായ ജെ. അന്‍പഴഗന് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍. കൊവിഡ് സ്ഥിരീകരിച്ച് ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അന്‍പഴഗനെ ചികിത്സിക്കുന്നത്.

61 വയസുകാരനായ ഇദ്ദേഹത്തെ മെയ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായിരുന്നു. നിലവില്‍ 80 ശതമാനവും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇദ്ദേഹം ശ്വസിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

25 വര്‍ഷം മുമ്പ് ഇദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ചെപോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ അന്‍പഴകന്‍ പാര്‍ട്ടിയുടെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു.

കഴിഞ്ഞ 40 വര്‍ഷമായി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാണ് അന്‍പഴകന്‍. ഡി.എം.കെ രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്നു ജയരാമനാണ് പിതാവ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more