| Sunday, 29th November 2026, 11:56 am

സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ല; മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍

ശ്രീരാഗ് പാറക്കല്‍

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി ഡി.എം.കെ നേതാവ് ഉയനിധി സ്റ്റാലിന്‍. സംസ്ഥാനത്തിന്റെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചതമായ തീരുമാനമെടുക്കുമെന്നും ഉദയനിധി പറഞ്ഞു. പിതാവ് എം.കെ. സ്റ്റാലിനാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം എന്ത് തീരുമാനം എടുത്താലും കൂടെ നില്‍ക്കുമെന്നും ഉധയനിധി വ്യക്തമാക്കി.

കോണ്‍ഗ്‌സ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ട്ടിയിലെ നാല് മുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം എം.കെ. സ്റ്റാലിനെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ്ചന്ദ്ര പവാറിനെയും കണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ബില്ലിന് അനുകൂലിക്കരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഉദയ നിധിയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കള്‍ വന്ന് സംസാരിക്കട്ടെയെന്നും വരാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ആദ്യം എതിര്‍ത്തത് ഡി.എം.കെ ആയിരുന്നു. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ വലിയ പ്രക്ഷോഭമായിരുന്നു ഡി.എം.കെ സംഘടിപ്പിച്ചത്. കറുത്ത വസ്ത്രമണിഞ്ഞ് മണ്ഡല പുനര്‍നിര്‍ണയ ബില്‍ ഡി.എം.കെ കത്തിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അന്ന് ദേശീയ തലത്തില്‍ തന്നെ തന്നെ സമരത്തിന്റെ മുഖമായിരുന്നു ഡി.എം.കെ. അന്ന് ഡി.എം.കെ ഉന്നയിച്ച രണ്ട് കാര്യങ്ങള്‍ അംഗീകരിച്ചതിനാലാണ് ബില്ലിനെ അനുകൂലിക്കുന്നത് എന്നാണ് പാര്‍ട്ടിയുടെ നിലപാട്.

കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി.എം.കെ നേതാവ് കനിമൊഴി കരുണാനിധിയും പിന്തുണയ്ച്ചിരുന്നു. തമിഴ്നാടിന്റെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി പറഞ്ഞത്.

പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിന് ശേഷമാണ് ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കനിമൊഴിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ കണ്ട് പാര്‍ട്ടിയുടെ പ്രമേയം കൈമാറി.

2011ലെ സെന്‍സസിന് പകരം 1971ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും ഡി.എം.കെ നേതാവ് പറഞ്ഞു.

Content Highlight: DMK leader Udhayanidhi Stalin signals that there is no backing down from supporting the delimitation bill

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more