| Wednesday, 6th May 2026, 9:45 pm

വിജയിയെ തടയാൻ ഡി.എം.കെ - എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് നീക്കം; റിപ്പോർട്ട്

മുഹമ്മദ് നബീല്‍

ചെന്നൈ: സർക്കാർ രൂപീകരിക്കുന്നതിന് കേവല ഭൂരിപക്ഷമായ 118 എം.എൽ.എമാരുടെ പിന്തുണക്കായി ടി.വി.കെ നേതാവ് വിജയ് നെട്ടോട്ടമോടുന്നതിനിടെ ഡി.എം.കെയുമായി സഖ്യം ചെയ്യാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ.

ദ്രാവിഡ രാഷ്ട്രീയത്തിലെ ഇരു ധ്രുവങ്ങളിലെ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടങ്ങളെ പതിറ്റാണ്ടുകളായി നിർവചിച്ചുവരുന്ന ഈ രണ്ട് പാർട്ടികൾക്കുമിടയിലുണ്ടാകുന്ന അപൂർവ്വമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

എ.ഐ.എ.ഡി.എം.കെ വൃത്തങ്ങൾ ചർച്ചകൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നിർണായകമായ തീരുമാനങ്ങളൊന്നും ഉണ്ടായതായി ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തങ്ങളുടെ ദീർഘകാല ശത്രുക്കളായ എ.ഐ.എ.ഡി.എം.കെയുമായി ഡി.എം.കെ സഖ്യത്തിന് തയാറാകുമോ എന്നതാണ് തമിഴകം ഉറ്റുനോക്കുന്നത്.

അതേസമയം സർക്കാർ രൂപീകരിക്കുന്നതിനായി ടി.വി.കെ ഗവർണറെ സമീപിച്ചെങ്കിലും 118 എം.എൽ.എമാരുടെ കത്തില്ലാതെ സർക്കാർ രൂപീകരിക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു. 108 സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ടി.വി.കെയ്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേവല ഭൂരിപക്ഷമാകില്ല ഇതോടെ സി.പി.ഐ.എം, സി.പി.ഐ തുടങ്ങി മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും വിജയ് സമീപിച്ചിരിക്കുകയാണ്.

എന്നാൽ കോൺഗ്രസ് ടി.വി.കെയ്ക് പിന്തുണ പ്രഖ്യാപിച്ചാൽ ഇന്ത്യ മുന്നണിയും നിന്നും ഡി.എം.കെ പിന്മാറുമെന്ന് സ്റ്റാലിൻ ഭീഷണി മുഴക്കിയിരുന്നു.

Content Highlight: DMK-AIADMK alliance moves to block winner; Report

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more