| Sunday, 25th August 2019, 11:04 am

ഡി.കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സ്ഥാനത്തേക്ക്?; സോണിയയെ കാണാന്‍ ദല്‍ഹിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മന്ത്രിസഭ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടക ബി.ജെ.പിയില്‍ പോര് മുറുകവേ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റാനൊരുങ്ങുന്നു. സംസ്ഥാന അദ്ധ്യക്ഷനെയും മറ്റ് ഭാരവാഹികളെയും മാറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേരാണ് സാധ്യത പട്ടികയില്‍ ആദ്യം. ദിനേഷ് ഗുണ്ടുറാവുവാണ് നിലവില്‍ അദ്ധ്യക്ഷന്‍.

ദിനേഷ് ഗുണ്ടുറാവിനെ മാറ്റി ഡി.കെ ശിവകുമാറിനെ അദ്ധ്യക്ഷനായും മറ്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും പാര്‍ട്ടി വളരെ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ഒരു മുതിര്‍ന്ന നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന എ.ഐ.സി.സി യോഗത്തിന് ശേഷം ഇക്കാര്യം അന്തിമ തീരുമാനം വരും. ദിനേഷ് ഗുണ്ടുറാവുവിന് കാലാവധി തീരാന്‍ ഇനിയും ഒന്നരവര്‍ഷം ഉണ്ട്.

മൂന്ന് സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരെ കോണ്‍ഗ്രസിന് തെരഞ്ഞെടുക്കാനുള്ളത്. കര്‍ണാടകത്തിലും മാറ്റമുണ്ടാവുമെന്നാണ് കരുതെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ഡി.കെ ശിവകുമാര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ദല്‍ഹിയിലാണ്. സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ശിവകുമാറിന്റെ ദല്‍ഹി സന്ദര്‍ശനം.

Latest Stories

We use cookies to give you the best possible experience. Learn more