| Monday, 7th September 2026, 8:58 am

ക്വാളിഫയറില്‍ ടീമിലേ ഇല്ലാത്തവന്‍ കിരീടം തൂക്കി; ഫൈനലില്‍ സര്‍പ്രൈസ് സെഞ്ച്വറിയുമായി റിങ്കുവിന്റെ പടയാളി!

ശ്രീരാഗ് പാറക്കല്‍

ഉത്തര്‍പ്രദേശ് ടി-20 ലീഗില്‍ ലഖ്‌നൗ ഫാല്‍ക്കണ്‍സിനെ തകര്‍ത്ത് മീററ്റ് മാവെറിക്‌സ് കിരീടം ചൂടിയാരിക്കുകയാണ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 94 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ക്യാപ്റ്റന്‍ റിങ്കു സിങ്ങും കൂട്ടരും സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മീറ്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ലഖ്‌നൗവിനെതിരെ അടിച്ചെടുത്തത്. ഓപ്പണറും ഇംപാക്ട് പ്ലെയറുമായ ദിവ്യാന്‍ഷ് ജോഷിയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മീററ്റ് കിരീടം ചൂടിയത്. സെഞ്ച്വറി നേടിയാണ് താരം അമ്പരപ്പിച്ചത്. 40 പന്തില്‍ ഏഴ് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 105 റണ്‍സാണ് ജോഷി നേടിയത്. ലഖ്‌നൗ ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

എന്നിരുന്നാലും ഫൈനലില്‍ അവസരം ലഭിച്ചതോടെ കിടിലന്‍ പ്രകടനം കാഴ്ചവെച്ചതില്‍ പ്രശംസ പിടിച്ചുപറ്റുകയായിരുന്നു താരം. ടൂര്‍ണമെന്റില്‍ താരത്തെക്കുറിച്ചുള്ള മറ്റൊരും സംഭവവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

ഫൈനലിന് മുമ്പ് കളിച്ച പത്ത് മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയതിന്റെ പേരില്‍ ടൂര്‍ണമെന്റിലെ ഒന്നാം ക്വാളിഫയറിലും രണ്ടാം ക്വാളിഫയറിലും ദിവ്യാന്‍ഷ് ജോഷിക്ക് അവസരം ലഭിച്ചിരുന്നില്ല. ഫൈനലിന് മുമ്പ് പത്ത് മത്സരത്തില്‍ നിന്ന് 129 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ നിര്‍ണായകമായ ഫൈനലില്‍ ഫോം ഔട്ട് ആയ താരത്തിന് ഇനിയൊരു അവസരം ലഭിക്കില്ലെന്ന് കരുതിയപ്പോഴാണ് ഫൈനലില്‍ ഇംപാക്ട് പ്ലെയറായി സര്‍പ്രൈസ് കോള്‍ വരുന്നതും സെഞ്ച്വറിയടിച്ച് ടീമിന്റെ കരുത്താകുന്നതും. മത്സരത്തിലെ താരമായതും ജോഷിയാണ്.

മത്സരത്തില്‍ ജോഷിക് പിന്നാലെ 24 റണ്‍സുമായി ഋതുരാജ് ശര്‍മ മികവ് പുലര്‍ത്തി. ക്യാപ്റ്റന്‍ റിങ്കു സിങ് ഒരു റണ്‍സിന് പുറത്തായിരുന്നു. ലഖ്‌നൗവിന് വേണ്ടി അഭിനന്ദ് സിങ് മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിന് വേണ്ടി 24 പന്തില്‍ 39 റണ്‍സ് നേടിയ അജീത് വര്‍മയും 21 റണ്‍സ് നേടിയ കുമാര്‍ സിങ്ങുമാണ് തിളങ്ങിയത്. മീറ്റിന് വേണ്ടി നാല് വിക്കറ്റ് നേടി വിശാല്‍ ചൗധരിയും മികച്ച പ്രകടനം നടത്തി.

Content Highlight: Divyansh Joshi made a strong comeback by scoring a century in the UP T20 League final

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more