| Friday, 12th October 2018, 9:54 pm

ചുരുളഴിയാത്ത രഹസ്യങ്ങളിലേക്ക് ഒന്നുകൂടി; അരുണ്‍ ജെയ്റ്റ്‌ലി എങ്ങനെ ധനകാര്യമന്ത്രിയായി; വീണ്ടും സ്പന്ദന ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചില ചോദ്യങ്ങള്‍ ചുരുളഴിയാതെ കിടക്കും. അതുപോലെ ഒന്നാണ് അരുണ്‍ ജയ്റ്റ്‌ലി എന്തുകൊണ്ടാണ് ധനകാര്യമന്ത്രിയായ് എന്നതും. ലോകത്തിലെ ചില ചുരുളഴിയാത്ത രഹസ്യങ്ങളോട് അരുണ്‍ ജയ്റ്റ്‌ലിലെ ഉപമിച്ച് ട്രോളിയിരിക്കുകയാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന.

ALSO READ: കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

അറ്റ്‌ലാന്‌റിസ് നഗരം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല, ഡൈനോസറുകളുടെ വംശനാശം എങ്ങനെ സംഭവിച്ചു എന്നതിനും കൃത്യമായ ഉത്തരമില്ല, അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്നതിന് ഇപ്പോഴും തെളിവില്ല, അതുപോലെയൊന്നാണ് അരുണ്‍ ജയ്റ്റ്‌ലിയെ എന്തിന് ധനകാര്യമന്ത്രിയാക്കിയെന്നതും. സ്പന്ദന ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ രൂപയുടെ മൂല്യത്തകര്‍ച്ചയെ നയാഗ്രവെള്ളച്ചാട്ടത്തോട് ഉപമിച്ചും ഇവര്‍ രംഗത്തെത്തിയിരുന്നു.റാഫേല്‍ ഇടപാടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതിന് ദിവ്യസ്പന്ദനയ്‌ക്കെതിരെ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more