| Tuesday, 27th March 2018, 5:15 pm

അമിത് ഷാ ജീ, അപ്പോള്‍ നിങ്ങള്‍ സത്യം പറയും അല്ലേ! അമിത് ഷായെ ട്രോളി ദിവ്യ സ്പന്ദനയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യെദ്യൂരപ്പ നമ്പര്‍ വണ്‍ അഴിമതിക്കാരനാണെ് അമിത് ഷാ അബദ്ധത്തില്‍ പറഞ്ഞതിനെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ ദേശീയ ഡിജിറ്റല്‍-സോഷ്യല്‍ മീഡിയ സെല്‍ മേധാവി ദിവ്യ സ്പന്ദന. “അമിത് ഷാക്ക് സത്യം പറയാനും കഴിയുമെന്ന് ആര്‍ക്കറിയാം” എന്നാണ് ദിവ്യ ട്വിറ്ററില്‍ കുറിച്ചത്.

“അമിത് ഷാക്ക് സത്യം പറയാനും കഴിയുമെന്ന് ആര്‍ക്കറിയാം- നിങ്ങള്‍ പറഞ്ഞതിനോട് ഞങ്ങള്‍ യോജിക്കുന്നു അമിത് ജീ… ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നത് ബി.എസ്.യെദ്യൂരപ്പ-ബി.ജെ.പിയാണ്”, ദിവ്യയുടെ ട്വീറ്റില്‍ പറയുന്നു.

കര്‍ണാടകയിലെ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവെ അമിത് ഷാ, “ഒരു റിട്ട.ജഡ്ജ് ഒരിക്കല്‍ എന്നോട് പറഞ്ഞു, ഏറ്റവും അഴിമതിക്കാരനായ സര്‍ക്കാര്‍ ഏതാണെന്നൊരു മത്സരം സംഘടിപ്പിച്ചാല്‍ യെദ്യൂരപ്പയാവും അതില്‍ ഒന്നാം സ്ഥാനം”, എന്നാണ് പറഞ്ഞത്. ഇത് രണ്ടാം തവണയാണ് അമിത്ഷാ യെദ്യൂരപ്പയെ അഴിമതിക്കാരനെന്ന് വിളിക്കുന്നത്. മുന്‍പ് അമിത് ഷാ യെദ്യൂരപ്പയെ അഴിമതിക്കാരന്‍ എന്ന് വിളിക്കുന്ന വീഡിയോയും ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

അമിത് ഷായെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ദിയും രംഗത്തെത്തിയിരുന്നു. ഇത് ഞങ്ങള്‍ക്കുള്ള ബി.ജെ.പി അദ്ധ്യക്ഷന്റെ സമ്മാനമാണെന്നും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗംഭീര തുടക്കമാണിതെന്നുമായിരുന്നു രാഹുല്‍ ഗാന്ദിയുടെ ട്വീറ്റ്.


Related News: 

‘യെദ്യൂരപ്പ അഴിമതിയില്‍ നമ്പര്‍ വണ്‍’; യെദ്യൂരപ്പയെ വേദിയിലിരുത്തി അമിത് ഷായുടെ പ്രസംഗം [വീഡിയോ]

ഇത് ബി.ജെ.പി തന്ന സമ്മാനം, ഇതുകൊണ്ട് തുടങ്ങും കോണ്‍ഗ്രസിന്റെ പ്രചാരണം: അമിത് ഷായെ ട്രോളി രാഹുലിന്റെ ട്വീറ്റ്

Latest Stories

We use cookies to give you the best possible experience. Learn more