| Tuesday, 18th September 2018, 5:45 pm

മോദിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളുവുന്ന് ദിവ്യാ സ്പന്ദന; അമളി മനസ്സിലായപ്പോള്‍ കൈകഴുകി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളുവെന്നും അഭിനേത്രിയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന. ഒരു അഭിമുഖത്തില്‍ തനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളുവെന്ന് മോദി പറയുന്ന വീഡീയോയാണ് ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.

ഒരുപാട് ബുദ്ധിമുട്ടിയാണ് ഈ പഴയ വീഡിയോ ഒപ്പിച്ചതെന്നും ദിവ്യ ട്വീറ്റില്‍ പറയുന്നുണ്ട്.



1998ല്‍ നടന്ന അഭിമുഖത്തില്‍ തനിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളുവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്, ഇന്ന് അദ്ദേഹത്തിന്റെ കയ്യില്‍ 1979ല്‍ പൂര്‍ത്തിയാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് ഇരിക്കുന്നു. എന്നും ദിവ്യ കുറിച്ചു.

എന്നാല്‍ ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റ് ഇത് ഇന്റര്‍വ്യൂവിന്റെ ഒരു ഭാഗം മാത്രമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആര്‍.എസ്.എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി എന്ന് മോദി പറയുന്ന ഇന്റര്‍വ്യൂവിലെ ബാക്കി ഭാഗം പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു റിപ്പോര്‍ട്ട്.



തുടര്‍ന്ന് അബദ്ധം മനസ്സിലായ ദിവ്യ സ്പന്ദന ഈ റിപ്പോര്‍ട്ടിന്റെ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ട് വീഡിയോ അപൂര്‍ണ്ണമാണെന്ന് സമ്മതിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more