| Tuesday, 9th October 2018, 8:08 pm

ഇതെന്ത് നയാഗ്ര വെള്ളച്ചാട്ടമോ? രൂപയുടെ മൂല്യത്തകര്‍ച്ചയെ ട്രോളി ദിവ്യ സ്പന്ദന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: മോദിയേയും ബി.ജെ.പി.യേയും നിരന്തരം ട്രോളുന്ന കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ  മേധാവി ദിവ്യ സ്പന്ദന ഇത്തവണ ട്രോളിയിരിക്കുന്നത് ഇന്ത്യന്‍ റുപ്പിയെയാണ്.

ഡോളറിനെതിരെ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവ് നേരിട്ട സാഹചര്യത്തില്‍ രൂപയെ നയാഗ്ര വെള്ളച്ചാട്ടത്തോട് ഉപമിച്ചാണ് സ്പന്ദന രംഗത്തെത്തിയിരിക്കുന്നത്.നയാഗ്ര വെള്ളച്ചാട്ടത്തിന്റേയും രൂപയുടേയും ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച സ്പന്ദന ഇവയാണ് ലോകത്തിലെ ചില വലിയ വീഴ്ച്ചകള്‍ എന്ന് കുറിച്ചു.

രണ്ടുദിവസം മുമ്പ് മാര്‍വെല്‍ കോമിക്‌സിലെ പുതിയ സിനിമയായ വെനത്തിനെ ബി.ജെപി.യുമായി ബന്ധപ്പെടുത്തിയായിരുന്നു സ്പന്ദനയുടെ ട്രോള്‍. വെനം നിര്‍മിച്ചത് ഞങ്ങളാണെന്ന് സോണി പിക്‌ചേഴ്‌സ് അവകാശപ്പെടുമ്പോള്‍ കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യയില്‍ ഞങ്ങള്‍ വിഷം തുപ്പുന്നുണ്ടെന്ന ബി.ജെ.പി.യുടെ മറുപടിയും ചേര്‍ത്ത ട്രോള്‍ ട്വിറ്ററില്‍ ഹിറ്റായിരുന്നു.

നേരത്തെ റാഫേര്‍ കരാറില്‍ മോദിയെ കള്ളനെന്ന്‍ വിളിച്ചതിന് സ്പന്ദനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം  ചുമത്തിയിരുന്നു.

We use cookies to give you the best possible experience. Learn more