| Monday, 28th October 2019, 1:21 pm

സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു?; ദിവ്യ സ്പന്ദന വീണ്ടും സിനിമയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത മുന്‍ എം.പിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദിവ്യ സ്പന്ദന അഭിനയിച്ച ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണം ട്വിറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു.

2003ല്‍ സിനിമാ ലോകത്ത് സജീവമായ ദിവ്യ 39 സിനിമകളിലാണ് അഭിനയിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകളിലാണ് അഭിനയിച്ചത്. 2016ലായിരുന്നു ദിവ്യയുടെ അവസാന സിനിമ റിലീസ് ചെയ്തത്.

സിനിമയില്‍ സജീവമായിരിക്കവേയാണ് 2012ല്‍ ദിവ്യ യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. 2013ല്‍ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി. 2014ല്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ സജീവമായത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ദിവ്യ നടത്തിയ പ്രതികരണങ്ങള്‍ വലിയ ശ്രദ്ധയാണ് നേടിയിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more