| Sunday, 7th June 2026, 12:30 pm

ഞാൻ മരിക്കുന്നതിന് മുമ്പ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണം'; മനസിലെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞ് ദിവ്യ പ്രഭ

നന്ദന എം.സി

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ദിവ്യ പ്രഭ. 2016ൽ പുറത്തിറങ്ങിയ ലോക്പാൽ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നടി പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായി.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധ നേടിയ ദിവ്യ, പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ മസ്തിഷ്കമരണം എന്ന ചിത്രത്തിലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ദിവ്യ പ്രഭ, Photo: X.com

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്ന് പറയുകയാണ് താരം. കരിയറിലെയും ജീവിതത്തിലെയും ചില പ്രധാന അനുഭവങ്ങളും ആഗ്രഹങ്ങളും ദിവ്യ അഭിമുഖത്തിൽ പങ്കുവെച്ചു.

‘അറിയിപ്പിൽ ‘ഞാൻ കണ്ട ആളാണ് ഇതെന്നു തോന്നുന്നേയില്ല. കുറച്ചു കൂടെ കുട്ടിത്തമുണ്ടല്ലോ’ എന്നാണ് മുംബൈയിൽ വച്ച് നേരിൽക്കണ്ടപ്പോൾ ഓൾ വി ഇമാജിൻ അസ് ലൈറ്റിൻ്റെ സംവിധായിക പായൽ പറഞ്ഞത്.

ഓഡിഷനിൽ കനി ചെയ്ത കഥാപാത്രമായിരുന്നു ആദ്യം എനിക്കു വേണ്ടി കരുതിയിരുന്നത്. പിന്നീട് പായൽ അതു മാറ്റിത്തരികയായിരുന്നു. കാൻസിലെ ഓരോ മൊമെന്റും ഇന്നും കൺമുന്നിലുണ്ട്.

ഇനി ആഗ്രഹമുള്ളത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഞാൻ മരിക്കുന്നതിനു മുമ്പ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണം. രണ്ട്, ഞാൻ പ്രധാന ക്രൗഡ് പുള്ളറാകുന്ന പ്രാധാന്യമുള്ള റോളിൽ കമേഴ്സ്യൽ സിനിമയിൽ അഭിനയിക്കണം. മനസ് കൊണ്ട് സ്ഥിരമായിട്ട്

മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ആളാണ് ഞാൻ. പഴയകാര്യങ്ങൾ അധികം മനസിൽ വയ്ക്കാറില്ല,’ ദിവ്യ പ്രഭ പറഞ്ഞു.

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ പ്രഭ. ഒരു ശക്തമായ കമേഴ്സ്യൽ സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹവും താരം തുറന്നുപറയുകയാണ്.

മമ്മൂട്ടി, Photo: X.com

അതേസമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്ന തന്റെ സ്വപ്നം ദിവ്യ പ്രഭയുടെ വാക്കുകളിലൂടെ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടിയായ ദിവ്യ പ്രഭയുടെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും ചർച്ചയാവുകയാണ്.

Content Highlight: Divya Prabha reveals her biggest wish

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more