| Monday, 2nd March 2026, 2:10 pm

അന്ന് പാപ്പമാ, ഇന്ന് തിയേറ്റര്‍ റിയാക്ഷന്‍, ജയറാമിനെ അനുകരിക്കുന്ന ദിവ്യ പ്രഭയുടെ വീഡിയോ വൈറല്‍

അമര്‍നാഥ് എം.

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറി നില്‍ക്കുകയും പിന്നീട് ശക്തമായി തിരിച്ചുവരികയും ചെയ്ത നടനാണ് ജയറാം. കുടുംബപ്രേക്ഷകര്‍ ഒരിക്കലും താരത്തെ കൈവിടില്ലെന്നാണ് ഓസ്‌ലര്‍, ആശകള്‍ ആയിരം എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത വെളിവാക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ജയറാം പലപ്പോഴും ട്രോളന്മാരുടെ ഇരയായി മാറാറുണ്ട്.

ജോഷി സംവിധാനം ചെയ്ത സലാം കശ്മീരിലെ പാപ്പമാ സീന്‍ ഉപയോഗിച്ചുകൊണ്ടാണ് ജയറാമിനെ ട്രോളുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ റിയല്‍ ലൈഫ് സിറ്റുവേഷനിലെ ഒരു ഭാഗമാണ് ട്രോളായി മാറിയത്. ആശകള്‍ ആയിരം സിനിമയുടെ തിയേറ്റര്‍ വിസിറ്റിനിടെ ജയറാം കാണിച്ച എക്‌സ്പ്രഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ദിവ്യ പ്രഭ Photo: Neelakuyil entertainments

നടി ദിവ്യ പ്രഭ കഴിഞ്ഞദിവസം തിയേറ്റര്‍ വിസിറ്റിനിടെ അനുകരിക്കുന്ന വീഡിയോയും വൈറലായി. മസ്തിഷ്‌ക മരണത്തിന്റെ തിയേറ്റര്‍ വിസിറ്റിനെത്തിയപ്പോഴായിരുന്നു താരം ജയറാമിനെ അനുകരിച്ചത്. സിനിമ തീരാറാകുന്ന സമയത്ത് വാതിലിനടുത്ത് എത്തുകയും അകത്തേക്ക് ചെവിയോര്‍ത്ത് സിനിമ കഴിഞ്ഞോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ദിവ്യ പ്രഭയുടെ വീഡിയോ പല പേജുകളിലും ചര്‍ച്ചയായി.

ആശകള്‍ ആയിരത്തിന്റെ സമയത്ത് തന്റെ സഹായികള്‍ക്കൊപ്പമായിരുന്നു ജയറാം തിയേറ്റര്‍ വിസിറ്റിനെത്തിയത്. വാതില്‍ തുറക്കാന്‍ പോയ അസിസ്റ്റന്റിനെ തടഞ്ഞ ജയറാം പുറത്ത് നിന്നുകൊണ്ട് സിനിമ എവിടം വരെയെത്തിയെന്ന് കാതോര്‍ക്കുകയായിരുന്നു. സിനിമ തീര്‍ന്നില്ലെന്ന് മനസിലായപ്പോള്‍ പുറത്ത് തന്നെ നില്‍ക്കുന്ന ജയറാമിന്റെ വീഡിയോയും ദിവ്യ പ്രഭയുടെ വീഡിയോയും മിക്‌സ് ചെയ്തുകൊണ്ടാണ് പല ട്രോളുകളും.

എന്നാല്‍ ദിവ്യ പ്രഭയെ വിമര്‍ശിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തുന്നുണ്ട്. മലയാളത്തിലെ സീനിയര്‍ നടന്മാരിലൊരാളായ ജയറാമിനെ ഇങ്ങനെ പരിഹസിക്കുന്നത് ശരിയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രണ്ട് സിനിമ ഹിറ്റായെന്ന് വെച്ച് അഹങ്കാരം പാടില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ദിവ്യ പ്രഭയുടെ ഹ്യൂമര്‍ സെന്‍സിനെ അഭിനന്ദിക്കുന്നവരുമുണ്ട്.

ജയറാമിന്റെ ആനപ്രേമത്തെയും കണക്ട് ചെയ്തുകൊണ്ടുള്ള കമന്റുകളും ചിരിയുണര്‍ത്തുന്നു. ‘തെച്ചിക്കോട്ട് രാമന്റെ ശാപം കിട്ടും കേട്ടോ’, ‘മേജര്‍ ശ്രീകുമാറിനെ കളിയാക്കുന്നോ, ഇന്ത്യന്‍ ആര്‍മി ഇളകും’, ‘അറ്റന്‍ഷന്‍ നില്‍ക്കാന്‍ മറന്നു,’ എന്നിങ്ങനെയാണ് കമന്റുകള്‍. പാപ്പമാ മറക്കാറാകുമ്പോള്‍ പുതിയൊരു ട്രോള്‍ മെറ്റീരിയല്‍ ജയറാമില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്.

അതേസമയം ദിവ്യ പ്രഭയുടെ പുതിയ ചിത്രം മസ്തിഷ്‌കമരണത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കൃഷന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ രജിഷ വിജയനും നിരഞ്ജ് മണിയന്‍പിള്ള രാജുവുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഫ്യൂച്ചറിസ്റ്റിക് സൈബര്‍പങ്ക് ഴോണറിലൊരുങ്ങിയ ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Content Highlight: Divya Prabha imitating Jayaram’s mannerism during theatre visit

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more