| Wednesday, 8th July 2026, 2:26 pm

എത്ര വൃത്തിക്ക് ഡ്രസ് ഇട്ടാലും ആളുകൾ മോശം കമന്റ് ഇടും: ദിവ്യ എം.നായർ

കെ.എസ് ഷാബിന

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ നടിയാണ് ദിവ്യ എം. നായർ. ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചിത്രമായ ‘ഭരതനാട്യം 2 മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ് ദിവ്യ. ഇപ്പോൾ താൻ നേരിടുന്ന ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം. ‘സമകാലികം’ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യയുടെ ഈ തുറന്നുപറച്ചിൽ.

ദിവ്യ എം.നായർ.Photo;IMDB/News 18 Malayalam

‘എനിക്ക് എന്റെ അഭിനയത്തെപ്പറ്റി ആര് എന്ത് പറഞ്ഞാലും അതിൽ കുഴപ്പമില്ല. കാരണം, നമുക്ക് അതിൽ എന്തെങ്കിലും ഒക്കെ മാറ്റം വരുത്താൻ സാധിക്കും. അങ്ങനെ ഇതുവരെ ഞാൻ കേട്ടിട്ടില്ല’ അവർ ഭയങ്കര മോശമായിട്ടാണ് അഭിനയിക്കുന്നത് എന്ന് ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. എന്റെ ആശങ്ക എപ്പോഴും ബോഡി ഷേമിങ് ആണ്.

എന്റെ ബോഡി ഷേമിങ് ഒക്കെ അത്യാവശ്യം പല സ്ഥലത്തും കാണാറുണ്ട്. നമുക്ക് ഹെൽത്തിന്റെ കുറെ പ്രശ്നങ്ങൾ കൊണ്ട് ശരീരഭാരം കൂടി. അതിൽ തന്നെ നമ്മൾ കുറച്ച് ഡൗൺ ആണ്. എപ്പോഴും ഒരാൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, എപ്പോഴും ഒരുപോലെ ഇരിക്കാൻ കഴിയില്ല. നമ്മുടെ ഹെൽത്ത് കണ്ടീഷൻ കൊണ്ട് പലപ്പോഴും നമുക്ക് ഭാരത്തിൽ മാറ്റം വരാം.

ദിവ്യ എം.നായർ.Photo;Screengrab/Instagram

ഇപ്പോൾ എനിക്ക് കുറച്ച് ഭാരം കൂടിയിട്ടുണ്ട്. ഈ സമയത്ത് വീഡിയോസിന്റെ അടിയിലൊക്കെ കമന്റുകൾ കാണാറുണ്ട്. ചിലർ വളരെ വൽഗർ ആയിട്ടാണ് കമന്റ് ഇടുന്നത്. അതൊക്കെ കാണുമ്പോൾ, ഇത്രയും വൃത്തിക്ക്, ഇത്രയും നീറ്റ് ആയിട്ട് ഡ്രസ് ഇട്ടിട്ട് പോലും എന്താണ് ആളുകൾ ഇങ്ങനെ എന്ന് ഓർക്കാറുണ്ട്.

എന്നെ അറിയാവുന്നവർ ഒക്കെ എന്നോട് പറയും’നിനക്കറിയാമല്ലോ നീ എന്താണെന്ന്, നമുക്കും അറിയാം, അത് മൈൻഡ് ചെയ്യേണ്ട’ എന്നൊക്കെ. എന്നാലും നമ്മൾ സോഷ്യൽ മീഡിയ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ആലോചിച്ചുപോകും.’ ദിവ്യ എം. നായർ പറഞ്ഞു.

Content Highlight: Divya M Nayar talks about bodyshaming she facing

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more