മലയാളികളും തമിഴരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീന്‍. ആവേശത്തിന് ശേഷം സംവിധായകന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന് കാത്തുനിന്നവര്‍ക്ക് മുമ്പിലേക്കാണ് സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സീന്‍ പ്രഖ്യാപിച്ചത്. സൂര്യയും പങ്കാളി ജ്യോതികയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഴഗരം സ്റ്റുഡിയോസിന്റെ ബാനറിലാണ് ഒരുക്കിയിട്ടുള്ളത്.
ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായി ഒരുക്കിയ സീനില്‍ ഒട്ടനവധി മലയാളി അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ചിത്രത്തില്‍ സൂര്യയുടെ നായികയായി വേഷമിടുന്നത് നസ്രിയയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തമിഴിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം മലയാളത്തിലെ യുവതാരം നസ്ലെന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സീനിനുണ്ട്. സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലനായാണ് താരം വേഷമിടുന്നത്.
സീന്‍.Photo: X.com
ചിത്രത്തിന്റെ ഓഡിയോ ആന്‍ഡ് ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. ഇതിന് പിന്നാലെ യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതിനോടകം ഒരുകോടിയോളം പേരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കണ്ടിരിക്കുന്നത്. ചടങ്ങില്‍ സംസാരിക്കവെ ചിത്രത്തെ കുറിച്ച് ഡിസ്ട്രിബ്യൂട്ടര്‍ ശക്തിവേലന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ചിത്രം കണ്ടതിന് ശേഷമാണ് താന്‍ സംസാരിക്കുന്നതെന്നും ഇത്തരത്തില്‍ ഒരു ഴോണറിലുള്ള ചിത്രം തമിഴില്‍ ഇന്നുവരെ പുറത്തിറങ്ങിയിട്ടില്ലെന്നും ശക്തി ഫിലം ഫാക്ടറിയുടെ ഉടമ ശക്തിവേല്‍ പറഞ്ഞു.
‘സീന്‍ പടം കണ്ടതിന് ശേഷമാണ് ഞാന്‍ സ്റ്റേജില്‍ നില്‍ക്കുന്നത്. ഈ വര്‍ഷം സൂര്യ സാര്‍ തിയേറ്ററുകള്‍ക്ക് 1000 കോടി നല്‍കിയിരിക്കുകയാണ്. എന്തൊരു ചിത്രമാണ് സീന്‍. ഇത് പൂര്‍ണമായും ഒരു പുതിയ ഴോണറാണ്. നിങ്ങള്‍ ഒരു ഹൊറര്‍ കോമഡി കണ്ടിട്ടുണ്ടാകും എന്നാല്‍ അത് പെര്‍ഫെക്ട് ക്രൈം കോമഡി ത്രില്ലര്‍ ചിത്രമാണ്. ഇതുപോലൊരു ചിത്രം തമിഴ് ഇന്‍ഡസ്ട്രിയില്‍ വന്നിട്ടേയില്ല.
സീന്‍.Photo: X.com
വളരെ കംഫര്‍ട്ടായിട്ടാണ് സീന്‍ കാണാനിരുന്നത്. കാണുന്നതിന് അനുസരിച്ച് അതിന്റെ ഹീറ്റ് അല്പം കൂടാന്‍ തുടങ്ങി. വളരെ ചെറിയ മൂഡില്‍ തുടങ്ങിയ പടം കുറച്ച് നേരത്തിനുള്ളില്‍ തന്നെ ഹൈ പിച്ചിലേക്ക് ടേക്ക് ഓഫ് ചെയ്യുകയായിരുന്നു. ഇന്റര്‍വെല്‍ സീനെല്ലാം ബ്ലാസ്റ്റായിരുന്നു. സീനിലുള്ളത് ആറ് തിയേറ്റര്‍ മൊമന്റുകളാണ്. സാധാരണയായി ഒരു മൊമന്റെല്ലാം ആയിരിക്കും ഉണ്ടാകുക. സെക്കന്‍ഡ് ഹാഫിലെ ഓരോ സീനും പക്കാ തിയേറ്ററിക്കല്‍ മൊമന്റ് ആയിരിക്കും,’ അദ്ദേഹം പറഞ്ഞു.
ശ്രീഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ 2 കേരളത്തില്‍ നിന്നും 75 കോടിയോളം നേടിയ സാഹചര്യത്തില്‍ മലയാളികള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ നൂറ് കോടിയിലധികം കേരളത്തില്‍ നിന്നും നേടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് പലരും വിലയിരുത്തുന്നു.
Content Highlight: Distributor talks about Scene movie and its Genre