| Friday, 22nd December 2017, 11:26 am

ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ സവര്‍ണ-അവര്‍ണ വിവേചനം: പ്രസാദ ഊട്ടില്‍ നിന്നും തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച് ഇറക്കിവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒറ്റപ്പാലം: ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ പ്രസാദ ഊട്ടില്‍ സവര്‍ണ അവര്‍ണ വിവേചനം. പ്രസാദ ഊട്ടിനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. നാട്ടുപ്രമാണിമാര്‍ക്ക് ഇരിക്കാനായാണ് തൊഴിലാളികളെ ഇറക്കിവിട്ടത്.

ഒറ്റപ്പാലം പൂഴിക്കുന്ന് ക്ഷേത്രത്തിലാണ് സംഭവം. 11 ഓളം തൊഴിലാളികളാണ് വിവേചനത്തിന് ഇരയായത്.

ക്ഷേത്രത്തിനു തൊട്ടടുത്തായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. ഭക്ഷണം കഴിക്കാനായി കൈ കഴുകി ഇലയ്ക്കു മുമ്പില്‍ ഇരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ എഴുന്നേല്‍പ്പിച്ച് നാട്ടുപ്രമാണിമാരെ ഇരുത്തുകയായിരുന്നു.

തുടര്‍ന്ന് അപമാനിതരായി എഴുന്നേറ്റ തൊഴിലാളികള്‍ അടുത്ത പന്തിക്ക് കാത്തുനില്‍ക്കാതെ അവിടംവിട്ടു പോകുകയായിരുന്നു. കമ്മിറ്റിയിലെ ചിലര്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭരണസമിതിയുടെ ഭീഷണിക്കുമുമ്പില്‍ ഇവര്‍ മുട്ടുമടക്കുകയാണുണ്ടായത്.

We use cookies to give you the best possible experience. Learn more