| Saturday, 7th November 2026, 10:11 pm

ഹിന്ദി ചിത്രവും പോസിറ്റീവ്, തമിഴ് ചിത്രവും പോസിറ്റീവ്, ദീപാവലിയ്ക്ക് ബോംബിട്ട് മോളിവുഡ്; ഡിസ്‌കോയെ ട്രോളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിന്ദു മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം വെളിച്ചത്തിന്റെ ആഘോഷമാണ് ദീപാവലി. സിനിമാ പ്രേമികളും വലിയ ആവേശത്തോടെയായിരുന്നു ദീപാവലിയ്ക്കായി കാത്തിരുന്നത്. രണ്ട് ചിത്രങ്ങളായിരുന്നു പ്രധാനമായി ദീപാവലി റിലീസായി രംഗത്തുണ്ടായിരുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ നിതിഷ് തിവാരിയുടെ രാമായണയും മലയാളിയായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം സീനും.

സീന്‍. Photo: X.com

നോര്‍ത്ത് ഇന്ത്യയില്‍ രാമായണയ്ക്കായിരുന്നു ഹൈപ്പെങ്കിലും സൗത്ത് ഇന്ത്യയില്‍ ഏവരും കാത്തിരുന്നത് സീനിനായിരുന്നു. എന്നാല്‍ ഇതിനിടിയ്ക്ക് മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടെ പ്രധാനമായും ദീപാവലി ക്ലാഷിനെത്തിയിരുന്നു. അതില്‍ ഒരെണ്ണം നയന്‍താരയെ നായികയാക്കി സുന്ദര്‍.സി സംവിധാനം ചെയ്ത മൂക്കുത്തി അമ്മനായിരുന്നെങ്കില്‍ മറ്റൊന്ന് ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഡിസ്‌കോയായിരുന്നു. ചിത്രത്തിലെ ഗാനം വന്‍ തരംഗമായതോടെ ഇതുവെച്ചായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും പ്രൊമോഷന്‍.

ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ലുക്ക്മാന്‍ അവറാന്‍, അര്‍ജുന്‍ അശോകന്‍, ഫെമിന ജോര്‍ജ്, ഗായത്രി സുരേഷ് തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നതോടെ ഡിസ്‌കോയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി കൊണ്ടായിരുന്നു ആദ്യദിന ഷോയ്ക്ക് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണം. ചിത്രത്തിന് ഒരിടത്ത് നിന്ന് പോലും പോസിറ്റീവ് റെസ്‌പോണ്‍സ് കിട്ടിയില്ലെന്ന് മാത്രമല്ല, അസഹനീയം എന്നായിരുന്നു പലരും ഡിസ്‌കോയെ വിശേഷിപ്പിച്ചത്.

ഡിസ്കോ. Photo. IMDb

ഇതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും എതിരെ സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ ട്രോളുകള്‍ രൂക്ഷമായിരിക്കുകയാണ്. മറ്റ് ഇന്‍ഡസ്ട്രികള്‍ ദീപാവലിയിക്ക് ട്രീറ്റൊരുക്കിയപ്പോള്‍ മോളിവുഡ് മാത്രം ബോംബിട്ടെന്നാണ് പലരും പോസറ്റിടുന്നത്. മലയാളത്തില്‍ നിന്നും പുതുമയുള്ള മറ്റൊരു ചിത്രം പ്രതീക്ഷിച്ച് പോയപ്പോള്‍ തീര്‍ത്തും നിരാശ ലഭിച്ചെന്നാണ് പലരുടെയും അഭിപ്രായം.

Content Highlight: Disco movie disappoints amid Diwali clash release movies

Latest Stories

We use cookies to give you the best possible experience. Learn more