| Tuesday, 7th April 2026, 9:15 am

സ്ഥാനാർത്ഥിയല്ല കൂടപ്പിറപ്പ്; മന്ത്രി കെ. രാജന് ആശംസകളുമായി ചൂരൽമലയിലെ ദുരന്തബാധിതർ

മുഹമ്മദ് നബീല്‍

ത്രിശൂർ: ഒല്ലൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും റവന്യു മന്ത്രിയുമായ കെ. രാജന് ആശംസകളുമായി ചൂരൽമലയിലെ ദുരന്തബാധിതർ.

തൃശൂർ മൂർക്കിനി കടവിലെ കുടുംബ സംഗമത്തിലായിരുന്നു ആശംസ അറിയിക്കാൻ ദുരന്തബാധിതർ എത്തിയത്. ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടപെട്ട അഞ്ചാം ക്ലാസുകാരി അവന്തികയും കെ. രാജന് ആശംസ അറിയിക്കാൻ എത്തിയിരുന്നു.

സ്ഥാനാർത്ഥിയെ അല്ല ഞങ്ങളുടെ കൂടപ്പിറപ്പിനെക്കാണാൻ വന്നതാണെന്നും രാജൻ ഉറപ്പായും ജയിച്ചുവരുമെന്നും ആശംസകളുമായെത്തിയവർ പറഞ്ഞു.

കേവലം ആശംസയറിയിക്കാൻ വേണ്ടിമാത്രം വന്നതല്ലെന്നും അദ്ദേഹത്തിനുവേണ്ടി വോട്ടുതേടിയിട്ടേ പോകുവെന്നും ചൂരൽമല നിവാസികൾ പറഞ്ഞു.

ഉരുൾപൊട്ടൽ ഉണ്ടായതുമുതൽ ഇന്നുവരെ തങ്ങളെ മന്ത്രി ചേർത്തുപിടിച്ചിട്ടുണ്ടെന്നും നാളെയും അത് തുടരുമെന്നതിൽ തങ്ങൾക്ക് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു.

ചൂരൽമലയിൽ ഉരുൾപൊട്ടിയതുമുതൽ കെ. രാജൻ അവിടെ ക്യാമ്പ്‌ ചെയ്ത് പ്രവർത്തിച്ചതാണ് ദുരന്ത ബാധിതരുമായി ആത്മബന്ധമുണ്ടാകാൻ കാരണമായാത്.

തെരഞ്ഞെടുപ്പ് വിജയിച്ചാൽ തന്റെ മക്കളെ കാണാൻ വരണമെന്ന് പറഞ്ഞ ദുരന്തത്തിൽ മൂന്ന് മക്കളെയും നഷ്ട്ടപെട്ട സൈനയെ കെ. രാജൻ വരുമെന്ന ഉറപ്പോടെയാണ് യാത്രയാക്കിയത്.

Content Highlight: Disaster victims in Chooralmala congratulate Minister K. Rajan

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more