| Tuesday, 2nd October 2018, 1:31 pm

സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കി ഉയര്‍ത്തിയ രാജാവിന്റെ മകന്‍ അടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്ത തമ്പി കണ്ണന്താനം അന്തരിച്ചു. കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. നീണ്ട നാളായി കരള്‍ വൃക്ക സംബന്ധമായ രോഗ ബാധിതനായിരുന്നു.

രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16-ഓളം ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍, രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം എന്നിവയാണ്

Also Read ‘കൂടെ വരാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരേയൊരു ഉറപ്പ് മാത്രമാണ് ഞാനവള്‍ക്ക് നല്‍കിയത്’ വിവാഹം എന്ന തീരുമാനത്തിലെത്തിയതിനെക്കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞത്

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11നാണ് തമ്പി കണ്ണന്താനം ജനിച്ചത് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍.

ജോഷിയുടെ സഹായി ആയി മദ്രാസിലെ മോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെ സംവിധായകനായി. എന്നാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് തമ്പി കണ്ണന്താനത്തിന്റെ ജീവിതം മാറ്റി മറിച്ചത്.

We use cookies to give you the best possible experience. Learn more