സിബി മലയിൽ സംവിധാനം ചെയ്ത് രഞ്ജിത്തിന്റെ തിരക്കഥയിൽ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ സിനിമയാണ് സമ്മർ ഇൻ ബത്‌ലഹേം.
Offical Poster,Photo: Mohanlal/Facebook
1998-ൽ തിയേറ്ററിൽ ഇറങ്ങിയ ചിത്രം ഇപ്പോൾ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. റീ റിലീസിന്റെ ആവേശത്തിലാണ് ആരാധകരും സിനിമ അണിയറ പ്രവർത്തകരും.
ഈ സിനിമയിലെ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രം.
സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിൻറെ ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.
മോഹൻലാൽ,Photo:Screen grab /YouTube
‘സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ലാലിന്റെ കഥാപാത്രം അവസാന നിമിഷമാണ് രൂപം കൊണ്ടത്. ആ കഥാപാത്രം ആര് ചെയ്യും എന്ന തീരുമാനം അവസാനം ലാലിലാണ് എത്തി നിന്നത്. ആ കഥാപാത്രത്തിന്റെ ഇമ്പാക്ട് തിയേറ്ററിൽ വൻ ഓളമാണ് സൃഷ്ടിച്ചത്.
ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ജീവിതത്തിൽ ഏറ്റവും മനോഹരമായി ഞാൻ ഷൂട്ട് ചെയ്തു എന്ന് തോന്നിയ ഒരു രംഗമാണ് ആ ജനൽ പാളികൾക്കിടയിലൂടെ ലാലിന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. മോഹൻലാലിന്റെ അത്തരമൊരു പ്രകടനം തിയേറ്ററിൽ വൻ ഓളം സൃഷ്ട്ടിച്ചു,’ സിബി മലയിൽ പറഞ്ഞു.
ഒരു ജനൽ കമ്പിക്ക് അപ്പുറവും ഇപ്പുറവും നിൽക്കുന്ന മൂന്ന് കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. എന്നിരുന്നാലും തനിക്ക് ആ രംഗം നന്നായി ഷൂട്ട് ചെയ്യാൻ കഴിഞ്ഞെന്നും സിബി മലയിൽ പറഞ്ഞു.
തമിഴിൽ റിലീസ് ചെയ്യാൻ വിചാരിച്ച സിനിമയായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. എന്നാൽ അവസാന നിമിഷം മലയാളത്തിൽ തന്നെ ഷൂട്ട് ചെയ്ത് റിലീസ് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. നൻപാ നൻപാ എന്ന പേരിൽ ഇറങ്ങാനിരുന്ന സിനിമ പിന്നീട് സമ്മർ ഇൻ ബത്‌ലഹേം എന്ന പേരിൽ മലയാളത്തിൽ റിലീസ് ചെയ്തു.
Content Highlight: Director Sibi Malayil talks about Mohanlal’s character