സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച വിജയമായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ വാഴ 2 സ്വന്തമാക്കിയത്. ബോക്‌സ് ഓഫീസില്‍ നിന്നും 200 കോടിയിലധികം സ്വന്തമാക്കിയ ചിത്രം ഒട്ടനവധി പുതുമുഖങ്ങളെയായിരുന്നു മലയാള സിനിമയ്ക്ക് സമ്മാനിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായ വിനായക്, അലന്‍, ഹാഷിര്‍, അജിന്‍, ദേവരാജ് തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ മികച്ച ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയതോടെ സ്വപ്‌നതുല്യമായ തുടക്കമായിരുന്നു സംവിധായകനായ സവിന്‍ സായ്ക്കും ലഭിച്ചത്. തുടക്കക്കാരന്റെ യാതൊരു പാളിച്ചകളുമില്ലാതെ ചിത്രത്തെ വലിയൊരു ഹിറ്റാക്കി മാറ്റാന്‍ സവിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ പൊലീസ് ഓഫീസര്‍ കഥാപാത്രത്തിലേക്ക് മലയാളത്തിലെ മുതിര്‍ന്ന നടന്‍ ജയറാമിനെ ആദ്യം പരിഗണിച്ചിരുന്നു എന്ന സംവിധായകന്റെ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സവിന്‍ സാ. Photo: The Hindu
‘ചിത്രത്തിന്റെ കഥ എഴുതി തുടങ്ങുന്ന സമയം മുതല്‍ എന്തെങ്കിലും പരിപാടി വന്നാല്‍ ഞങ്ങള്‍ അല്‍ഫോണ്‍സ് ചേട്ടന്റെ പേര് പറയുമായിരുന്നു. ഈ സീന്‍ നമുക്ക് അല്‍ഫോണ്‍സ് ചേട്ടനെ കൊണ്ട് ചെയ്യിപ്പിച്ച് നോക്കാം എന്ന് പറയും. കാരണം അദ്ദേഹത്തിന്റെ സിനിമകളെല്ലാം എനിക്ക് നല്ല രീതിയില്‍ കണക്ടായതായിരുന്നു. കാരണം നമ്മള്‍ സ്ഥിരം കാണുന്ന സിനിമ മൊത്തത്തില്‍ മാറ്റിയിട്ട് ഇത്രയധികം സാധ്യതകളുള്ള പരിപാടിയാണ് സിനിമ എന്ന് തോന്നിപ്പിച്ചത് അദ്ദേഹമായിരുന്നു.
ഈ സിനിമ ചെയ്യുമ്പോള്‍ ആദ്യ ദിവസവും അവസാന ദിവസവും നമുക്ക് ഒരേ ഫീലിങ് ആയിരുന്നു. ചിത്രത്തിലെ കോമഡികളെല്ലാം വര്‍ക്കാകുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. ആദ്യം നമ്മള്‍ ജയറാമിനെ പോലുള്ളവരുടെ കാസ്റ്റിങ്ങിലേക്കാണ് പോയത്. നമുക്ക് ഇഷ്ടമുള്ളവരുടെ പേരായിരുന്നു ആദ്യം പറഞ്ഞത്. അതിന് ശേഷം വിപിന്‍ ചേട്ടന്‍ തന്നെയായിരുന്നു അല്‍ഫോണ്‍സ് പുത്രനെ വിളിച്ച് അദ്ദേഹത്തെ ചിത്രത്തിലേക്ക് കണക്ട് ചെയ്തത്,’ സവിന്‍ സാ പറഞ്ഞു.
വാഴ 2. Photo: IMDB
ചിത്രത്തില്‍ ഡി.വൈ.എസ്.പി. സേവിയര്‍ വര്‍ഗീസ് എന്ന കഥാപാത്രത്തെയായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ചത്. മയക്കുമരുന്നിനെതിരായി ശക്തമായ സംഭാഷണങ്ങളായിരുന്നു കഥാപാത്രം ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തിച്ചത്. വാഴ 2വില്‍ അല്‍ഫോണ്‍ണ്‍സ് പുത്രന് പുറമെ അജു വര്‍ഗീസ്, വിജയ് ബാബു, ബിജുക്കുട്ടന്‍, സുധീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Director Savin Sa talks about their discussion to cast jayaram in Vaazha 2