| Tuesday, 1st December 2015, 1:08 pm

ചിത്രീകരണത്തിനിടെ സംവിധായകന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ചിത്രീകരണത്തിനിടെ മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) മരിച്ചു. ലഡാക്കിലെ അതിശൈത്യത്തെ തുടര്‍ന്നാണ് സാജന്‍ മരിച്ചത്. തൃശൂര്‍ സ്വദേശിയാണ്.

ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബ്ലിയോ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

അതിശൈത്യം താങ്ങാനാവാതെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ താപനില.

മുന്‍പും ചില ചിത്രങ്ങള്‍ സാജന്‍ സംവിധാനം ചെയ്തിരുന്നെങ്കിലും ഒന്നും റിലീസ് ചെയ്തിരുന്നില്ല. ദി ലാസ്റ്റ് വിഷന്‍, ഡാന്‍സിംഗ് ഡെത്ത് എന്നിവ അദ്ദേഹം സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളാണ്.

Latest Stories

We use cookies to give you the best possible experience. Learn more