| Tuesday, 31st March 2026, 10:35 pm

യുവനടിയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

ആദര്‍ശ് എം.കെ.

കൊച്ചി:യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത് അറസ്റ്റില്‍. ഇന്ന് രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയില്‍ വെച്ചാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്.പിയുടെ നിര്‍ദേശപ്രകാരം അതീവരഹസ്യമായാണ് അറസ്റ്റ് നടപടികള്‍ നീങ്ങിയത്.

തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച അദ്ദേഹത്തെ ഉടന്‍ തന്നെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറും

നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ സെറ്റില്‍ വെച്ച് സംവിധായകന്‍ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) നടി നല്‍കിയ പരാതി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടര്‍ന്ന്, രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ വെച്ച് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്

നേരത്തെയും സംവിധായകനെതിരെ സമാനമായ പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ഒരു ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അവയില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

എന്നാല്‍ പുതിയ പരാതിയില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് പൊലീസ് നടപടി സ്വീകരിച്ചത് എന്നാണ് വിവരം.

Content Highlight: Director Ranjith arrested after young actress complains of sexual harassment

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more