തമിഴ് സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റാം. പ്രശസ്ത സംവിധായകരായ രാജ്കുമാര്‍ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് റാം സംവിധായകനാകുന്നത്.
കത്രദ് തമിഴ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് തങ്കമീന്‍കള്‍, താരാമണി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. റാമിന്റെ സംവിധാനത്തില്‍ എത്തിയ നാലാമത്തെ ചിത്രമായിരുന്നു പേരന്‍പ്.
2019ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നായകനായത് മമ്മൂട്ടിയായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് റാം. അദ്ദേഹത്തിന്റെ പടങ്ങള്‍ കേരളത്തില്‍ എന്ന പോലെ തന്നെ തമിഴ്‌നാട്ടിലും വളരെ നന്നായി ഓടുമെന്നാണ് റാം പറയുന്നത്.
ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകളൊക്കെ അത്തരത്തില്‍ തമിഴ്‌നാട്ടില്‍ ഒരുപാട് ഓടിയിട്ടുള്ള സിനിമയാണെന്നും സംവിധായകന്‍ പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റാം.
മമ്മൂട്ടി സാറിന്റെ ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകളൊക്കെ അത്തരത്തില്‍ തമിഴ്‌നാട്ടില്‍ ഒരുപാട് ഓടിയിട്ടുള്ള സിനിമയാണ്. അതുമാത്രമല്ല നിറയെ പടങ്ങള്‍ അതുപോലെ ഹിറ്റായിരുന്നു.
അവിടെ തമിഴ്‌നാട്ടില്‍ എല്ലാവര്‍ക്കും മമ്മൂട്ടി സാറിനെ നന്നായിട്ട് അറിയാം. ഞാന്‍ പറയുന്നത് വളരെ മുമ്പത്തെ കാര്യമാണ്. അന്ന് മുതല്‍ക്കേ മമ്മൂട്ടി സാറിനെ അവിടെ എല്ലാവര്‍ക്കും അറിയും. അതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ തമിഴിലേക്ക് അഭിനയിക്കാന്‍ വിളിച്ചത്,’ റാം പറയുന്നു.
Content Highlight: Director Ram Talks About Mammootty Movies In Tamilnadu