| Wednesday, 15th March 2023, 11:49 pm

വനിതാ സംവിധായകരുടെ എണ്ണം കുറയാന്‍ കാരണമുണ്ട്: നന്ദിത ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കപില്‍ ശര്‍മയും ഷഹാന ഗോസ്വാമിയും അഭിനയിക്കുന്ന പുതിയ ചിത്രമാണ് സ്വിഗാറ്റോ. നന്ദിത ദാസ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ഒരുങ്ങുകയാണ്. വനിതാ സംവിധായകരോ ക്യാമറയ്ക്ക് പിന്നിലെ സ്ത്രീകളോ അഭിമുഖീകരിക്കുന്ന എന്തെങ്കിലും വെല്ലുവിളികള്‍ പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നന്ദിത ദാസ്.

സിനിമ മേഖലയും മറ്റ് മേഖലകളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും എല്ലാ ജോലി സ്ഥലങ്ങളിലും സിനിമയിലെ പോലെ പ്രതിഫലിക്കുന്നുണ്ടെന്നും നന്ദിത പറഞ്ഞു.

വനിതാ സംവിധായകര്‍ കുറവാണെന്നും അവരുടെ സിനിമകള്‍ക്ക് ചിലവഴിക്കേണ്ട പണത്തേക്കുറിച്ച് ഇപ്പോഴും ധാരണയുണ്ടെന്നും നന്ദിത പറഞ്ഞു. ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സമൂഹത്തിലെ മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്തമല്ല സിനിമാ മേഖല. ജീവിതത്തിലെ വിവേചനം, മുന്‍വിധികള്‍, പക്ഷപാതങ്ങള്‍ എന്നിവ വ്യത്യസ്ത ജോലിസ്ഥലങ്ങളിലും പ്രതിഫലിക്കുന്നു.

വനിതാ സംവിധായകരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. പൊതുവെ, സ്ത്രീകള്‍ ഏതുതരം കഥകളാണ് പറയേണ്ടതെന്നും അവരുടെ കഥകള്‍ക്ക് എത്ര പണം ചെലവഴിക്കണമെന്നും ഒരു ധാരണയുണ്ട്.

പണം, തന്ത്രങ്ങള്‍, കഥകള്‍ എന്നിവ നിയന്ത്രിക്കുന്നത് പുരുഷന്‍മാരാണ്. ക്യാമറയ്ക്ക് പിന്നിലാണ് കൂടുതല്‍ സ്ത്രീകളുള്ളത്. ക്യാമറക്ക് മുന്നിലുള്ള സ്ത്രീകളെ നമ്മള്‍ നോക്കി കാണുന്ന രീതിയില്‍ മാറ്റം വന്നാല്‍ അത് കൂടുതല്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും,” നന്ദിത ദാസ് പറഞ്ഞു.

content highlight: director nanditha das about female directors

We use cookies to give you the best possible experience. Learn more