മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് തെലുങ്കിലും തമിഴിലും ഹിന്ദിയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തെലുങ്കില്‍ വലിയ ഫാന്‍ ബേസുണ്ടാക്കിയെടുത്ത താരം ഏകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയായിരുന്നു മലയാള സിനിമയില്‍ നിന്നും എടുത്തത്. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം.
ആര്‍.ഡി.എക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി നഹാസ് സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. നേരത്തേ ഓണത്തിന് ബെത്ലഹേമിനും ഐ ആം ഗെയ്മിനും ഒപ്പം ക്ലാഷായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരമാനിച്ചതെങ്കിലും സെപ്റ്റംബര്‍ മൂന്നിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു.
ഐ ആം ഗെയിം. Photo: Dulquer Salmaan/ Facebook.com
ദുല്‍ഖറിന്റെ ഹോം കമിങ്ങായി ആരാധകര്‍ വിലയിരുത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ വലിയ ആവേശത്തിലാണ് സിനിമാലോകം. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും അമ്പത് കോടിയോളം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ദുല്‍ഖറിനെ കുറിച്ച് നഹാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദുല്‍ഖര്‍ ഒരു വാഹന പ്രിയനായത് കൊണ്ട് ചിത്രത്തിലെ ചേസ് സീനുകള്‍ താരം തന്നെയാണോ ചെയ്തത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നഹാസ്.
‘ചിത്രത്തിലെ ചേസ് സീനിനൊന്നും നമുക്ക് വേറെ ഒരാളെ നോക്കേണ്ടി വന്നിട്ടില്ല. സീന്‍ പറഞ്ഞുകൊടുത്ത് നമുക്ക് വെറുതെ ഇരുന്നാല്‍ മതി. എന്ത് പറഞ്ഞാലും ഓക്കെയാണ്. ആ വണ്ടി ഡ്രിഫ്റ്റ് ചെയ്ത് അവരെ വെട്ടിച്ച് അങ്ങോട്ട് പോകണം എന്നെല്ലാം പറഞ്ഞുകഴിഞ്ഞാല്‍ ആ ഓക്കെ റെഡി എന്ന് പറഞ്ഞ് ഇക്ക (ദുല്‍ഖര്‍) അത് പോയി ചെയ്യും.
ഐ ആം ഗെയിം. Photo: Dulquer Salmaan/ Facebook.com
ആദ്യം ഒന്ന് നോക്കി അതുപോലെ ഒറ്റയടിക്ക് ചെയ്യും. സിംഗിള്‍ ടേക്കില്‍ ഓക്കെയാക്കും. മാസ്‌റ്റേഴ്‌സിനും അത് വളരെ എളുപ്പമായി. അവര്‍ ചേസ് സീന്‍ ചെയ്യാന്‍ മുംബൈയില്‍ നിന്നും വേറെ ആള്‍ക്കാരെ കിട്ടുമെന്നൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ ഇക്കയ്ക്ക് ഈഗോ ഹര്‍ട്ടായി. ‘യാരെ പാത്ത് എന്ന സെല്‍റെ’ മൂഡായിരുന്നു. കാര്‍ പരിപാടികള്‍ എല്ലാം അണ്ണന്‍ നോക്കികോളും നമ്മള്‍ ആ ഭാഗത്തേക്ക് നോക്കേണ്ട. ഡ്രിഫ്‌റ്റെല്ലാം അടിപൊളിയായി ചെയ്യും. അതൊക്കെ ചെയ്യാന്‍ അദ്ദേഹത്തിന് ഭയങ്കര ത്രില്ലാണ്,’ നഹാസ് പറഞ്ഞു.
Content Highlight: Director Nahas Hidayath talks about cae chase scene and Dulquer Salmaan in I’m Game