കഠിന കഠോരമീ അണ്ഡകടാഹം സിനിമയുടെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ മുഹാഷിന്‍. മരണത്തിന്റെ സ്വീകന്‍സുകള്‍ പോയിക്കോണ്ടിരിക്കുന്ന സമയം, ഒരു പത്ത് ദിവസം കഴിഞ്ഞ് തുടങ്ങിയപ്പോള്‍ ബേസില്‍ ആകെ എക്‌സോസ്റ്റഡായെന്ന് അദ്ദേഹം പറയുന്നു. കഥാപാത്രത്തിലേക്ക് കൂടുതല്‍ ഇന്‍വോള്‍വായപ്പോള്‍ ബേസിലിന് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു അച്ഛന്‍ മരിച്ച ഫീല്‍ ക്യാരി ചെയ്തുകൊണ്ട് നടക്കുന്ന ഒരു കഥപാത്രം എന്ന നിലയില്‍, അടുത്ത ദിവസം മുതല്‍ മരണം എന്നൊരു സംഭവത്തിലേക്ക് അയാള്‍ മുഴുവനായി ചേയ്ഞ്ച് ആകാന്‍ തുടങ്ങി. പിന്നീട് ഷൂട്ടിന് മുമ്പ് ബേസില്‍ രാവിലെ പുറത്തേക്ക് ഇറങ്ങിയിട്ട് എന്റെയടുത്ത് പറഞ്ഞു ‘ഒരു എട്ടര കഴിഞ്ഞിട്ടേ ഞാന്‍ ഇനി സെറ്റില്‍ വരികയുള്ളു. ഇതൊന്ന് ചെയ്ഞ്ചാക്കാതെ എനിക്ക് പറ്റില്ല’എന്ന്.
അതും പറഞ്ഞ് അദ്ദേഹം ക്രിക്കറ്റ് കളിക്കാന്‍ പോകും. ആരാണോ അവിടെയുള്ളത് അവരുടെ കൂടെ ക്രിക്കറ്റ് കളിച്ച് ഒന്ന് മൈന്‍ഡൊക്കെ റിലാക്‌സ്ഡാക്കിയിട്ടാണ് പിന്നെ സെറ്റിലേക്ക് വരിക. അത്രയധികം ആ ക്യാരക്ടറിനെ അദ്ദേഹം ഇന്‍വോള്‍വ് ചെയ്തിട്ടുണ്ട്. അതുപോലെ പി.പി കിറ്റ് ഇട്ടിട്ടാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ നില്‍ക്കുന്നത്. ഓള്‍റെഡി ബീച്ച് സൈഡാണ് ഉപ്പ് കാറ്റ് അടിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ വളരെ ക്ഷീണിക്കും,’ മുഹാഷിന്‍ പറഞ്ഞു.
വൈകുന്നേരം ആയപ്പോഴേക്കും ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞെന്നും എല്ലാ കഴിഞ്ഞ് വന്ന് ബേസില്‍ എന്നെ കെട്ടിപ്പിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹര്‍ഷാദിന്റെ തിരക്കഥയില്‍ മുഹാഷിന്‍ സംവിധാനം ചെയ്ത് 2023ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി , ശ്രീജ രവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content highlight: Director Muhashin is sharing his experiences shooting for the movie Kadina Kathorami Andakataham