2025 ല്‍ പുറത്തിറങ്ങിയ ഹിറ്റായി മാറിയ ചിത്രമായിരുന്നു സൂക്ഷമദര്‍ശിനി. എം.സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്രിയ ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ മഹിളാരത്‌നം നാഗസിന് നല്‍കിയ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് എം.സി.ജിതിന്‍.
‘കമര്‍ഷ്യല്‍പടം എന്ന ചിന്ത നസ്രിയയിലേക്കും ബേസിലിലേക്കും കഥയിലേക്കും എന്നെ നയിച്ചു. ഒറ്റ ലൊക്കേഷന്‍ എന്ന ചിന്ത എന്നെ സൂക്ഷ്മദര്‍ശിനിയില്‍ നിങ്ങള്‍ കണ്ട ഒരുപാട് വീടുകള്‍ ഉള്ള ആ ഇടത്തിലേക്ക് എന്നെ എത്തിച്ചു. ഒരു ഫീമെയില്‍ ഡിറ്റക്ടീവ്. തന്റെ വീടിനടുത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു. ഇതില്‍ നസ്രിയ ചെയ്ത പ്രിയ എന്ന കഥാപാത്രത്തിന് എന്റെ അമ്മയോട് ഒരുപാട് സാമ്യമുണ്ട്,’എം.സി.ജിതിന്‍ പറയുന്നു.
വീട്ടില്‍ പാല്‍ തിളച്ചുപോയതൊക്കെ, അത് മറ്റാരും അറിയാതെ മുഴുവന്‍ തെളിവുകള്‍ നശിപ്പിച്ചാലും അമ്മ അത് കണ്ടുപിടിക്കുമെന്നും എന്തെങ്കിലും ഒന്ന് വീട്ടില്‍ ആരെങ്കിലും എടുത്താല്‍, അത് എളുപ്പം അമ്മ മനസ്സിലാക്കുമെന്നും അദ്ദേഹം പറയുന്നു. അമ്മയുടെ ഈ അസാമാന്യമായ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ജിതിന്‍ പറയുന്നു.
‘ഞാന്‍ ഈ കാര്യം പലരോടും ചര്‍ച്ച ചെയ്തത്, പൊതുവേ സ്ത്രീകള്‍ക്ക് അത്തരം ഒരു മൈന്‍ഡ് ഉണ്ടെന്നാണ്. അത്തരം അറിവുകള്‍ക്ക് വേണ്ടി ഞാന്‍ പല പ്രഗത്ഭരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്ങനെ എനിക്ക് പ്രിയയെ ലഭിച്ചു.
ഫീമെയില്‍ ചിന്തയിലൂടെ കഥ പറയുന്നത് കൊണ്ടുതന്നെ അല്ലെങ്കില്‍ അത്തരം ഓഡിയന്‍സിനെ കണ്‍വിന്‍സ് ചെയ്യുന്ന ഒരു റീസണ്‍ സിനിമയ്ക്ക് വേണം എന്ന ആഗ്രഹത്തിലാണ് ഹോമോ സെക്ഷ്വാലിറ്റി എന്നത് കഥയില്‍ ഉള്‍പ്പെടുത്തുന്നത്,
ഒരുപരിധിവരെ ആദ്യകാലങ്ങളില്‍ പല പ്രൊഡക്ഷന്‍ ആളുകളും, സൂക്ഷ്മദര്‍ശിനി വേണ്ട എന്നുവെച്ചതിന് പിന്നില്‍ ഈ പൊളിറ്റിക്‌സ് എങ്ങനെ പ്രതിഫലിക്കും എന്ന പേടികൊണ്ടായിരുന്നു. എന്നാല്‍ സമീര്‍ താഹിര്‍ എന്ന വ്യക്തി കഥ കേട്ടതോടെ വലിയ മാറ്റങ്ങള്‍ ഒന്നും പറയാതെ അത് സ്വീകരിച്ചു. എന്നെ വിശ്വസിച്ചു. അവിടെ ആണ് സൂക്ഷ്മദര്‍ശിനിയുടെയും എന്റെയും തലവര മാറുന്നത്.’ജിതിന്‍ പറയുന്നു.
Content highlight: Director M.C. Jithin talks about his film Sookshamadarsini