| Saturday, 24th October 2026, 9:47 pm

'താൻ മോഹൻലാലിനെ വെച്ച് മാത്രമേ പടം ചെയ്യൂ, എന്നെയൊന്നും വിളിക്കില്ലേ' എന്ന് മമ്മൂക്ക ചോദിച്ചിരുന്നു: കമൽ

അജ്മല്‍ കെ

മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സവിധാന രംഗത്തേയ്ക്കെത്തുന്നത്.

ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നിർമ്മിച്ച് കമൽ 1995-ൽ സംവിധാനം ചെയ്‌ത ചിത്രമാണ് മഴയെത്തും മുൻപെ. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മമ്മൂട്ടി,കമൽ,മോഹൻലാൽ. Photo. Facebook.com. Screen Grab/ Youtube

ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ അത് നടക്കാതെ പോയെന്ന് പറയുകയാണ് സംവിധായകൻ കമൽ. ഒടുവിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘മഴയെത്തും മുൻപേ’ എന്ന സിനിമയിലേക്ക് എത്തിയതെങ്ങനെയെന്നും കമൽ തുറന്നു പറയുന്നു. അഹാലിയ എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

‘മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ ഞാൻ രണ്ടുമൂന്നു തവണ ശ്രമിച്ചതാണ്. എന്നാൽ പല കാരണങ്ങൾകൊണ്ട് അതൊന്നും നടന്നില്ല. എന്റെ ആദ്യ സിനിമ ചെയ്യാൻ പോയതും മമ്മൂട്ടിയെ വെച്ചായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ അതും നടക്കാതെ പോയി. പിന്നീട് വീണ്ടും മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. അങ്ങനെയിരിക്കെയാണ് ‘മിഴിനീർപ്പൂക്കൾ’ എന്ന സിനിമയുടെ ഓഫർ വരുന്നത്. അങ്ങനെയാണ് ഞാൻ മോഹൻലാലിലേക്ക് എത്തുന്നത്,’ കമൽ പറഞ്ഞു.

പിന്നീട് മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ സംവിധാനം ചെയ്തു. ജയറാമിനൊപ്പവും സിനിമകൾ ചെയ്തു. എന്നാൽ മമ്മൂട്ടിയുമായി വ്യക്തിപരമായ അടുപ്പം നേരത്തേ തന്നെയുണ്ടായിരുന്നുവെന്നും കമൽ പറയുന്നു. മമ്മൂട്ടിയുടെ കൂടെയാണ് താൻ ഏറ്റവും കൂടുതൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ളത്. പക്ഷെ അപ്പോഴും മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യാൻ എനിക്ക് സാധിച്ചിരുന്നില്ലെന്നും കമൽ പറഞ്ഞു.

ഇതിനിടെ മമ്മൂട്ടിയെ കാണുമ്പോൾ തമാശയായി തന്നോട് അദ്ദേഹം പരിഭവം പറയാറുണ്ടായിരുന്നുവെന്നും കമൽ പറഞ്ഞു.

‘നീ മോഹൻലാലിനെ വെച്ചല്ലേ പടം ചെയ്യുകയുള്ളൂ, എന്നെയൊന്നും വിളിക്കില്ലല്ലോ,’ എന്നൊക്കെ മമ്മൂട്ടി ചോദിക്കുമായിരുന്നു. അതിന് പല കാരണങ്ങൾ കൊണ്ടാണ് സിനിമ നടക്കാതെ പോയതെന്ന് താൻ മറുപടി നൽകും. ഒരു കഥയുണ്ടെങ്കിൽ നമുക്ക് സിനിമ ചെയ്യാമെന്നും മമ്മൂട്ടി പറയാറുണ്ടായിരുന്നു,’ കമൽ വ്യക്തമാക്കി.

പ്രൊഡ്യൂസർ മാധവൻ നായരാണ് തന്നോട് മമ്മൂട്ടിയെ വെച്ച് താൻ സിനിമ ചെയ്തിട്ടില്ലല്ലോ ചെയ്യ് എന്ന് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് മാധവൻ നായരോട് മമ്മൂട്ടി നേരത്തേ തന്നോട് സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ടുള്ള കാര്യം താൻ സൂചിപ്പിച്ചത്. തുടർന്ന് ശ്രീനിവാസൻ കൂടി തയ്യാറായതോടെയാണ് സിനിമയുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുന്നതെന്നും കമൽ പറഞ്ഞു.

മമ്മൂട്ടി,കമൽ,മോഹൻലാൽ. Photo. Facebook.com. Screen Grab/ Youtube

‘മമ്മൂട്ടിയെ വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് ശ്രീനിവാസൻ തന്നെയാണോ തിരക്കഥ എഴുതുന്നതെന്നായിരുന്നു. ശ്രീനിവാസൻ തയ്യാറാണെന്നും മാധവൻ നായർ സിനിമ നിർമിക്കുമെന്നും ഞാൻ മറുപടി നൽകി. അങ്ങനെയാണ് മമ്മൂട്ടിയെ നായകനാക്കി ‘മഴയെത്തും മുൻപേ’ എന്ന സിനിമയിലേക്ക് കാര്യങ്ങൾ എത്തിയത്,’ കമൽ പറഞ്ഞു.

Content Highlight: Director Kamal says that although he tried several times to make a film with Mammootty in the lead, it did not materialize for various reasons

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more