പ്രണയവും സൗഹൃദവും പറഞ്ഞു കൊണ്ട് 1999-ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് നിറം. കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് അവതരിപ്പിച്ച ഈ സിട്രം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ‘നിറം’ സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു അജിത്തും ശാലിനിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞതെന്ന് പറയുകയാണ് സംവിധായകൻ കമൽ.
ശാലിനിയുടെ പിറന്നാളിന് ആശംസകളുമായി അജിത് സെറ്റിലെത്തിയതും ഇരുവരും ഒരുമിച്ച് കേക്ക് മുറിച്ചതുമെല്ലാം അന്ന് സെറ്റിലുണ്ടായിരുന്നവരെ അദ്ഭുതപ്പെടുത്തിയെന്നും കമൽ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കമൽ.photo.screen grab/youtube
‘നിറം സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയ സമയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേള കഴിഞ്ഞ് വീണ്ടും ഷൂട്ടിങ് തുടങ്ങാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് സെറ്റിലേക്ക് ഒരു കാർ എത്തിയത്. കാറിൽനിന്ന് ഇറങ്ങിയത് അജിത്. പിന്നാലെ ഒരു കേക്കും എത്തി. അന്ന് ശാലിനിയുടെ പിറന്നാളായിരുന്നു.
ശാലിനിയും അജിത്തും ഒരുമിച്ച് കേക്ക് മുറിച്ചു. ഈ കാഴ്ച കണ്ട് സെറ്റിലുണ്ടായിരുന്നവരെല്ലാം അദ്ഭുതപ്പെട്ടു. ‘അമർക്കളം’ സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അജിത് അപ്രതീക്ഷിതമായി ലൊക്കേഷനിലെത്തിയത് എല്ലാവരെയും ഞെട്ടിച്ചു,’ കമൽ പറഞ്ഞു.
അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലാണെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കമൽ പറയുന്നു. ആ സംഭവത്തിന് പിന്നാലെ ശാലിനിയുടെ അച്ഛൻ ബാബു തന്നോട് സ്വകാര്യമായി ഇക്കാര്യം സൂചിപ്പിച്ചത്.
‘അവർ തമ്മിൽ അടുപ്പത്തിലാണ്. ഞങ്ങൾ എതിരു പറഞ്ഞില്ല,’ എന്നായിരുന്നു ബാബു പറഞ്ഞത്.
മലയാളത്തിൽ ഹിറ്റായതോടെ കൃഷ്ണറെഡ്ഡിയും പ്രശാന്തും നിറം തമിഴിലേക് റീമേക്ക് ചെയ്യാൻ തിരക്കു കൂട്ടുകയായിരിക്കുന്നുവെന്നും അങ്ങനെയാണ് ‘പിരിയാതെ വരം വേണ്ടും’ നിർമിക്കുന്നതെന്നും കമൽ പറഞ്ഞു.
‘നിറം. Photo. Screen Grab/ Youtube
‘നിറം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു അജിത്തും ശാലിനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നത്. മലയാളത്തിൽ വലിയ വിജയം നേടിയ ചിത്രം തമിഴിൽ മകൻ പ്രശാന്തിനെ നായകനാക്കി ഒരുക്കാനായിരുന്നു നടനും സംവിധായകനുമായ ത്യാഗരാജന്റെ പദ്ധതി. ശാലിനിയെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. നിർമാതാവ് കൃഷ്ണ റെഡ്ഡിയും റീമേക്കിന് തയ്യാറായിരുന്നു. മലയാളത്തിൽ ഹിറ്റായതോടെ കൃഷ്ണറെഡ്ഡിയും പ്രശാന്തും റീമേക്ക് ചെയ്യാൻ തിരക്കു കൂട്ടുകയായിരിക്കുന്നു,’ കമൽ പറഞ്ഞു.
Content Highlight: Director Kamal now reveals that he learned about the romance between Ajith and Shalini while on the set of the film ‘Niram’