മമ്മൂട്ടിയുടെയും വിനായകന്റെയും മാസ്മരിക പ്രകടനത്തിലൂടെ ഹിറ്റായ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കളങ്കാവല്‍. അരങ്ങേറ്റക്കാരനായ ജിതിന്‍.കെ ജോസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സയനൈഡ് മോഹനനെന്ന കൊടും ക്രമിനലിന്റെ ജീവിതത്തെ പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രത്തിന്റെ ഉദ്വേഗജനകമായ മേക്കിങ്ങിലൂടെ ജിതിന്‍.കെ ജോസ് പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കളങ്കാവലിന് ശേഷം ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മായന്‍. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഫാന്റസി ഴോണറിലാണ് ഒരുക്കുന്നതെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ജിതിന്‍ കെ. ജോസ് പറഞ്ഞ വാക്കുകളാണ് സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
മായന്‍. Photo: X.com
‘ചിത്രത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞ് പാക്കപ്പായി. ഇപ്പോള്‍ ഡബ്ബിങ്ങും ബാക്കി കാര്യങ്ങളുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. അമ്പത്തിയഞ്ച് ദിവസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. പുറത്തായിരുന്നു ഷൂട്ടുണ്ടായിരുന്നത്. ബാക്കി കുട്ടിക്കാനത്ത് നിന്നാണ് ഷൂട്ട് ചെയ്തത്. കുറച്ച് ഫാന്റസി എലമെന്റും കാര്യങ്ങളുമൊക്കെ മിക്‌സ് ചെയ്തിട്ടുള്ള പരിപാടിയാണ്. മലയാളത്തില്‍ ഇതുവരെ കാണാത്ത രീതിയലുള്ള ചില എലമെന്റ്‌സുണ്ട്.
വരാനിരിക്കുന്ന ദിവസങ്ങളില്‍ ടീസറിലും ട്രെയ്‌ലറിലുമായി കുറച്ച് റിവീല്‍ ചെയ്യും. നൈല ഉഷ, വിജയ് ബാബു, ജിബിന്‍ ഗോപിനാഥ്, അര്‍ഷ ബൈജു, ഐശ്വര്യ രാജ്, ഇവരൊക്കെയാണ് മെയിനായിട്ട് ഉള്ളത്. ഡിഫറന്റ് എക്‌സ്പീരിയന്‍സായിരിക്കും, ചിത്രത്തില്‍ കോണ്‍ഫിഡന്‍സുണ്ട്,’ ജിതിന്‍ പറഞ്ഞു.
കത്തനാര്‍. Photo: X.com
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മിക്കുന്നത്. സമാനമായി ഫാന്റസി ഴോണറില്‍ ഒരുക്കി ഇന്ന് പുറത്തിറങ്ങിയ ജയസൂര്യ ചിത്രമായ ടൈറ്റന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന കത്തനാരും ഫാന്റസി ഴോണറിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്.
Content Highlight: Director Jithin K Jose talks about his upcoming movie Mayan starring Jayasurya