| Saturday, 9th May 2026, 7:43 am

പ്രായം കൂടും തോറും ജോർജ് കുട്ടിക്ക് ഭയം പുറത്ത് വരാം, ആ ഇമോഷനിലൂടെയാണ് ദൃശ്യം 3 മുന്നോട്ട് പോകുന്നത്: ജീത്തു ജോസഫ്

നന്ദന എം.സി

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം മൂന്നാം ഭാഗവുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്.

മോഹൻലാൽ കേന്ദ്ര കഥാപാത്രമായ ജോർജ്‌ കുട്ടിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്. 2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗവും പിന്നീട് എത്തിയ രണ്ടാം ഭാഗവും വൻ വിജയമായതിന് പിന്നാലെ, മൂന്നാം ഭാഗമായ ദൃശ്യം 3 മെയ് 21ന് തിയേറ്ററുകളിലെത്തും.

ദൃശ്യം3, Photo: Mohanlal/ Facebook

ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല ഇടങ്ങളിലും ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റുതീർന്നതായാണ് റിപ്പോർട്ടുകൾ.

ഇതിനിടെ സംവിധായകൻ ജീത്തു ജോസഫ്, നടൻ മോഹൻലാൽ, നടി മീന എന്നിവർ പങ്കെടുത്ത പ്രസ് മീറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

പരിപാടിക്കിടെ ദൃശ്യത്തിലെ കേന്ദ്രകഥാപാത്രമായ ജോർജ്‌ കുട്ടിയെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യം 3 പൂർണമായും ജോർജ് കുട്ടിയുടെ ഇമോഷണലിലൂടെയാണ് കടന്ന് പോകുക എന്നാണ് ജീത്തു പറയുന്നത്.

ദൃശ്യം3, Photo: YouTube/ Screengrab

‘ദൃശ്യം 3 എന്ന് പറയുമ്പോൾ അതിൽ ഇപ്പോൾ കുട്ടികൾ വളർന്ന് അവരുടെ ചോദ്യങ്ങൾ ഉണ്ടാകാം, ജോർജ് കുട്ടിക്ക് പ്രായം കൂടും തോറും മെച്യൂരിറ്റി കൂടും പഴയ കോൺഫിഡൻസ് പോകാം അപ്പോൾ ഭയം പുറത്ത് വരാം, അത് വരെ കാണിക്കാത്ത ഭയങ്ങൾ പുറത്തു വരാം അങ്ങനെയൊക്കെ സംഭവിക്കാം.

അപ്പോൾ ദൃശ്യം 3 എന്ന് പറയുന്നത് കുറച്ചു കൂടി ജോർജ് കുട്ടിയുടെ ക്യാരക്ടറിലേക്ക് ഊന്നി, ജോർജ് കുട്ടിയുടെ ഇമോഷണലിലൂടെയാണ് ട്രാവൽ ചെയ്യുന്നത്. അപ്പോൾ ദൃശ്യം 3 യെ കുറിച്ച് എനിക്ക് പറയാനുള്ളത് ഇതാണ്,’ജീത്തു ജോസഫ് പറഞ്ഞു.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബബന്ധങ്ങളും അന്വേഷണവും മാനസിക സമ്മർദവും സസ്പെൻസും ചേർന്ന മറ്റൊരു ശക്തമായ ത്രില്ലറാകുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. ചിത്രത്തിന്റേതായി ഇതിനോടകം ഇറങ്ങിയ പോസ്റ്ററുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Director Jeethu Joseph talk about the movie Drishyam 3

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more