| Wednesday, 24th June 2026, 1:30 pm

കഥാപാത്രങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റം വിശദീകരിക്കാന്‍ നിന്നാല്‍ വെബ് സീരീസാക്കേണ്ടി വരും: ജീത്തു ജോസഫ്

അക്ഷര

ദൃശ്യം 3 യില്‍ പലരും ഒരു വിമര്‍ശനമായി പറഞ്ഞത്, ചില കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റത്തെയായിരുന്നു. പ്രഭാകറിന്റേയും രാജന്റേയും സഹദേവന്റേയും ക്യാരക്ടര്‍ ആര്‍ക്കില്‍ വരുത്തിയ ചേഞ്ചില്‍ ലോജിക്കില്ലെന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്.

ആദ്യഭാഗത്തിലും രണ്ടാം ഭാഗത്തിലും ഒരു നല്ല മനുഷ്യനായി നിന്ന പ്രഭാകരനില്‍ വന്ന മാറ്റം പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല. അതുപോലെ തന്നെ വളരെ ബുദ്ധിമാനായ സഹദേവനെ ക്ലാസിക് മണ്ടനാക്കി കളഞ്ഞെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ദൃശ്യം 3 യില്‍ നിന്നുള്ള രംഗം photo: Aashirad Cinemas

തുടക്കത്തില്‍ വലിയ വില്ലനിസം കാണിക്കുകയും ജോര്‍ജുകുട്ടിയില്‍ നിന്നും തല്ലുകിട്ടുന്നതോടെ അയാളുടെ കാലുപിടിക്കുന്നതുമൊന്നും പ്രേക്ഷകര്‍ക്ക് എളുപ്പം ദഹിച്ചില്ല.

കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ വന്ന ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന ആളുകളുടെ വിമര്‍ശനത്തിന് മറുപടി പറയുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ സംവിധായകന്‍ ജീത്തു ജോസഫ്.

‘ചില കഥാപാത്രങ്ങള്‍ക്ക് ഫോഴ്‌സ് ആയി തോന്നിയെന്നും ജമ്പ് ചെയ്ത പോലെ തോന്നിയെന്നും ചിലര്‍ എന്നോട് പറഞ്ഞു. ഏതൊക്കെ കഥാപാത്രമാണെന്ന് ചോദിച്ചപ്പോള്‍ ഒന്ന് രണ്ട് കഥാപാത്രങ്ങളുടെ സ്വഭാവം പെട്ടെന്ന് മാറിയതിനെ കുറിച്ചാണ് അവര്‍ പറഞ്ഞത്.

ദൃശ്യം 3 യില്‍ നിന്നുള്ള രംഗം photo: Aashirad Cinemas

അത് വളരെ ഫോഴ്‌സ്ഫുളി ചെയ്തതുപോലെയാണ് തോന്നിയതെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ ചിന്തിക്കാത്ത ഒരു കാര്യം അഞ്ച് വര്‍ഷത്തെ ഗ്യാപ്പുണ്ട് എന്നതാണ്.

ഈ അഞ്ച് വര്‍ഷം കൊണ്ടുണ്ടായ ട്രാന്‍സ്ഫര്‍മേഷനാണ് അത്. അത് മുഴുവന്‍ ഞാന്‍ കാണിക്കാന്‍ പോയാല്‍ ഇത് കുറേ ഏരിയ ഉണ്ട്. സീരിയസ് ആയി വര്‍ക്ക് ചെയ്യേണ്ടി വരും.

ദൃശ്യം 3 യില്‍ നിന്നുള്ള രംഗം photo: Aashirad Cinemas

അതിന് പകരം ഒന്നോ രണ്ടോ ഡയലോഗിലൂടെ അത് മെന്‍ഷന്‍ ചെയ്ത് വിടാനാണ് ഞാന്‍ ശ്രമിച്ചത്. അതില്‍ നിന്ന് കിട്ടുന്നവര്‍ക്ക് മനസിലാകും. കിട്ടാത്തവര്‍ അതെന്താണ് പെട്ടെന്ന് ക്യാരക്ടര്‍ അങ്ങ് മാറിയത് എന്ന് ചോദിക്കും.

ദൃശ്യം 3 കാണുമ്പോള്‍ അതിന്റെ സറൗണ്ടിങ്‌സ് കൂടി നമ്മള്‍ ചിന്തിച്ചെടുക്കേണ്ടി വരും. അല്ലാതെ വലിയ ഡീറ്റെയിലിങ്ങിലേക്ക് പോയാല്‍ ഇതൊരു വെബ് സീരിസുപോലെ ചെയ്‌തെടുക്കേണ്ടി വരുമായിരുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Director Jeethu Joseph about Character Arc Change on Drishyam 3

അക്ഷര

We use cookies to give you the best possible experience. Learn more