| Wednesday, 19th August 2026, 10:45 pm

ഓഡിഷന് വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് കേട്ട് തെറ്റിദ്ധരിച്ച് മമിത കരയാനായി; ഓര്‍മ പങ്കുവെച്ച് ഗിരീഷ് എ.ഡി

അശ്വിന്‍ രാജേന്ദ്രന്‍

നസ്‌ലെനും മമിത ബൈജുവും അടക്കം ഒട്ടനവധി മികച്ച അഭിനേതാക്കളെ സമ്മാനിച്ച സംവിധായകനാണ് ഗിരീഷ് എ.ഡി. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ഗിരീഷ് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 2022ല്‍ സംവിധായകന്‍ ഒരുക്കിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നാലെ ഗിരീഷ് എ.ഡിയുടെ തന്നെ വമ്പന്‍ ഹിറ്റ് ചിത്രം പ്രേമലുവിലൂടെയാണ് മമിത തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ബെത്‌ലഹേം കുടുംബയൂണിറ്റ്. Photo: Screen Grab/ Bhavan studios/ Youtube.com

പിന്നാലെ ഡ്യൂഡ്, ജന നായകന്‍, വിശ്വനാഥ് ആന്‍ഡ് സണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ന് തമിഴിലും തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് മമിത. ഒരിടവേളയ്ക്ക് ശേഷം മമിത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുന്ന ബെത്‌ലഹേം കുടുംബയൂണിറ്റ്.

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയില്‍ സൂപ്പര്‍ ശരണ്യയുടെ ഓഡിഷന്‍ സമയത്ത് മമിതയുമായുണ്ടായ അനുഭവത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘സൂപ്പര്‍ ശരണ്യ ഓഡിഷന്റെ സമയത്ത് ഞാന്‍ ഒരു സംഭവം പറഞ്ഞപ്പോള്‍ അത് വേറെ എന്തോ ആയി തെറ്റിദ്ധരിച്ച് പുള്ളിക്കാരി കരയാനെല്ലാം ആയി. ഒരു സിനിമാ പരിപാടി വിട് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതായത് സിനിമയില്‍ നോര്‍മലി അഭിനയിക്കുന്ന പോലെയുള്ള സംഭവം വിടാനാണ് പറഞ്ഞത്. പക്ഷേ മമിത വിചാരിച്ചത് സിനിമയെന്ന പരിപാടിയേ വിട്ട് പോകാനാണ് ഞാന്‍ പറഞ്ഞത് എന്നാണ്.

സൂപ്പര്‍ ശരണ്യയില്‍ നിന്നും മമിത പ്രേമലുവിലേക്കെത്തിയപ്പോള്‍ ഒരുപാട് ചേഞ്ചായി. അവിടെ നിന്ന് ബെത്‌ലഹേമിലേക്ക് വന്നപ്പോള്‍ അതിനെക്കാളും അടിപൊളിയായി,’ ഗിരീഷ് പറഞ്ഞു.

ബെത്‌ലഹേം കുടുംബയൂണിറ്റ്. Photo: District

ഗിരീഷ് എ.ഡിയ്‌ക്കൊപ്പം നിവിന്‍ പോളി ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ബെത്‌ലഹേമിനുണ്ട്. പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍ ഷാനവാസ്, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്രിന്ദ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Content Highlight: Director Girish AD talks about his experience with Mamitha Baiju during Super Sharanya Audition

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more