കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവനും, തിരക്കഥാകൃത്തെന്ന നിലയില്‍ ബാഹുല്‍ രമേശിനും അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ദിന്‍ജിത്ത് അയ്യത്താന്‍.
തന്റെ പുതിയ ചിത്രമായ ‘എക്കോ’ യുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ദിന്‍ജിത്ത്.
’55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്സില്‍ ആസിഫ് അലിക്ക് മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നി. പക്ഷേ കുട്ടേട്ടന്റെയും ബാഹുലിന്റെയും പേര് ലിസ്റ്റില്‍ ഇല്ല എന്ന് കണ്ടപ്പോള്‍ വളരെയധികം നിരാശ തോന്നി. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കുട്ടേട്ടന്‍ കാഴ്ച്ചവച്ചത്.
വളരെയധികം ലെയറുകളുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ അപ്പു പിള്ളയുടേത്. കഥാപാത്രത്തിന്റെ ഉള്ളില്‍ നടക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കുട്ടേട്ടന്‍ മികച്ച രീതിയിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
Theatrical release poster
അതുപോലെ തന്നെ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം കിഷ്‌കിന്ധാ കാണ്ഡത്തിനു ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. കാരണം അത്രയധികം ആഴത്തിലുള്ള തിരക്കഥയാണ് ബാഹുലിന്റെത്.
എക്കോയുടെ തിരക്കഥയും ഇതുപോലെയാണ്. കഥാപാത്രങ്ങളുടെ എണ്ണം കുറവാണെങ്കിലും ഓരോ കഥാപാത്രത്തിന്റെയും ലെയറുകള്‍ വളരെ വലുതാണ്. കേന്ദ്ര കഥാപാത്രത്തിന് മാത്രമല്ല, ചിത്രത്തില്‍ വന്നു പോകുന്ന ഓരോ ചെറിയ കഥാപാത്രത്തിനും വളരെയധികം പ്രാധാന്യമുണ്ട്’ സംവിധായകന്‍ പറയുന്നു.
55ാമത് ചലച്ചിത്ര അവാര്‍ഡ്സില്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം മഞ്ഞുമ്മല്‍ ബോയ്സിന് തിരക്കഥയൊക്കിയ ചിദംബരത്തിനായിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും നേടി.
കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനു ശേഷം ബാഹുല്‍ രമേശ് ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ എക്കോ ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കോടികളാണ് ഇതിനോടകം തന്നെ തിയ്യേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.
സന്ദീപ് പ്രദീപ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിനീത്, നരേന്‍, ബിനു പപ്പു, അശോകന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ബാഹുല്‍ രമേഷ് തന്നെ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് ചെയ്തിരിക്കുന്നത് മുജീബ് മജീദാണ്.
Content Highlight: Director Dinjith Ayyathan about state award asif ali vijayaraghavan Bahul Ramesh