| Friday, 15th August 2025, 4:14 pm

അടുത്തതൊരു ചെറിയ സിനിമ; പുതുമുഖങ്ങളെ വെച്ച് ചെയ്യിപ്പിക്കുന്നത് അക്കാരണം കൊണ്ട്: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാൻ എ മൻ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് ചിദംബരം. ആദ്യചിത്രം തന്നെ വ്യത്യസ്തമായ കഥ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വലിയ ഹിറ്റായി. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാള ചിത്രമായി മാറി. ഇപ്പോൾ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിദംബരം.

തന്റെ അടുത്ത സിനിമ ഒരു ചെറിയ സിനിമയാണെന്നും ചെറിയ കഥാപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണെന്നും ചിദംബരം പറയുന്നു.

ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണെന്നും പടത്തിന്റെ പ്രെഡിക്ടബിലിറ്റിയെ ബാധിക്കും എന്നുതോന്നിയതുകൊണ്ടാണ് താൻ എല്ലാം പുതുമുങ്ങളെ വെച്ച് ചെയ്യുന്നതെന്നും ചിദംബരം കൂട്ടിച്ചേർത്തു.

‘പടത്തിൽ എല്ലാവരും പുതിയ ഫേസസ് ആകുമ്പോൾ നമുക്ക് പ്രെഡിക്ട് ചെയ്യാൻ പറ്റില്ല. സാധാരണ ഒരു നടനെ കാണുമ്പോൾ നമുക്ക് ചെറുതായിട്ടെങ്കിലും മനസിലാക്കാൻ പറ്റുമല്ലോ കഥാപാത്രത്തെക്കുറിച്ച്. അങ്ങനത്തെ പ്രെജുഡിസം ഒഴിവാക്കാൻ വേണ്ടിയിട്ടാണ് പുതുമുഖങ്ങളെ വെച്ച് ചെയ്യിപ്പിക്കുന്നത്,’ ചിദംബരം പറയുന്നു.

മലയാള സിനിമയിലെ എ.ഐ സാന്നിധ്യത്തെക്കുറിച്ചും ചിദംബരം സംസാരിച്ചു

‘എ.ഐ ഒരിക്കലും ഒരു റീപ്ലേസ്‌മെന്റ് ആവില്ല, വേണമെങ്കിൽ ഒരു കംപാനിയൻ ആകുമാരിയിരിക്കാം. ഞാൻ ഇവിടെ സംസാരിക്കുന്നത് സിനിമയെക്കുറിച്ച് മാത്രമാണ്. എന്തൊക്കെ ടെക്‌നിക്കുകൾ പറഞ്ഞാലും സിനിമ എന്നുപറയുന്നത്, ഇമോഷനുകളുടെയും മാനസിക സംഘർഷങ്ങളുടെയും ബാറ്റിലാണ്.

ഹോളിവുഡിലെ മാട്രിക്‌സ് ആയാലും മലയാളത്തിലെ സാധാരണ ഒരു കുടുംബ ചിത്രമായാലും, ഇമോഷനുകളില്ലാതെ സിനിമയില്ല. പരസ്യ ചിത്രങ്ങൾക്ക് ഒരു പരിധി വരെ അത് ഗുണം ചെയ്‌തേക്കാം. പക്ഷെ, സിനിമയുടെ കാര്യത്തിൽ മനുഷ്യന് പകരമാവില്ല എ.ഐ,’ ചിദംബരം പറഞ്ഞു. ദി ന്യൂ ക്രിയേറ്റിവ് റൂം – ഹ്യൂമൻസ് v/s മെഷീൻസ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം.

ചിദംബരത്തിന്റെ അടുത്ത സിനിമ കഴിഞ്ഞ വർഷത്തെ മറ്റൊരു വിജയചിത്രം ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവിനൊപ്പമാണ്.

കെ.വി.എൻ പ്രൊഡക്ഷസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ചിദംബരം സംവിധാനം ചെയ്യുമ്പോൾ തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവനാണ്.

Content Highlight: Director Chidambaram talking about his new film

We use cookies to give you the best possible experience. Learn more