കേരളത്തില്‍ ലഹരി മാഫിയക്കെതിരെ ശക്തമായി മുന്നേറുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ ക്യാമ്പയിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ചിദംബരം. കുട്ടികളിലേക്ക് ലഹരി ഒഴുകുന്നത് തടയാന്‍ നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ഇതൊരു വലിയ സാമൂഹ്യ വിപത്താണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ എത്തുന്നതും കുട്ടികള്‍ അത് ഉപയോഗിക്കുന്നതും അതീവ ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കുട്ടികളുടെ മാനസിക വികാസത്തെയും സ്വാഭാവിക വളര്‍ച്ചയെയുമെല്ലാം പൂര്‍ണ്ണമായി മുരടിപ്പിക്കും. ലഹരിയുടെ ഈ ഒഴുക്ക് എന്തുവിലകൊടുത്തും തടയണം. അതിന് വേണ്ടിയുള്ള ശക്തമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പോരാട്ടത്തില്‍ നമ്മളും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കുട്ടികളിലേക്ക് ലഹരി ഒഴുകുന്നത് തടയണം. ഓപ്പറേഷന്‍ തൂഫാനെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നമുക്ക് കഴിയുന്നതെല്ലാം ചെയ്യാം.
സ്‌കൂളുകളില്‍ ഇത് എത്തുന്നു എന്നതും കുട്ടികള്‍ ഉപയോഗിക്കുന്നു എന്നതും വളരെ ഗുരുതരമാണ്. അത് അവരുടെ മാനസിക വികാസത്തേയും വളര്‍ച്ചയേയുമെല്ലാം മുരടിപ്പിക്കും. അതിന്റെ ഒഴുക്ക് തടയണം. അതിന് വേണ്ടിയുള്ള നല്ല ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
ഇത്രയും നല്ലൊരു ക്യാമ്പയിന്‍ ഇപ്പോള്‍ നടക്കുന്നു എന്നത് പ്രശംസനീയമാണ്. ഓപ്പറേഷന്‍ തൂഫാന്റെ വാരിയറായി ലാലേട്ടന്‍ (മോഹന്‍ലാല്‍) എത്തുന്നതോടെ ഈ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് ലഭിക്കും. സിനിമാ മേഖലയില്‍ നിന്നും മറ്റ് പൊതുമേഖലകളില്‍ നിന്നും ഈ ക്യാമ്പയിന് വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്,’ ചിദംബരം പറഞ്ഞു.
കേരളത്തില്‍ ലഹരി വിപത്തിനെതിരെ പൊലീസും എക്‌സൈസും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ ജനകീയ പ്രതിരോധ ക്യാമ്പയിനാണ് ‘ഓപ്പറേഷന്‍ തൂഫാന്‍’. ലഹരി കടത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുന്നതിനൊപ്പം പുതുതലമുറയെ ഇതില്‍ നിന്നും ബോധവല്‍ക്കരിച്ച് മാറ്റിയെടുക്കുക കൂടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സൂപ്പര്‍ താരം മോഹന്‍ലാല്‍ ഈ ക്യാമ്പയിന്റെ മുന്‍നിര പോരാളിയായി (വാരിയര്‍) എത്തുന്നതോടെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്.
ആദിശേഷന്‍, ഫര്‍സാന പലാത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: Director Chidambaram about Operation Toofan