| Wednesday, 17th June 2026, 4:38 pm

അപര്‍ണ, നിമിഷ, പാര്‍വതി, നയന്‍താര, മഞ്ജു ചേച്ചി അവരൊന്നും ഈ കഥാപാത്രത്തിന് പറ്റാത്തവരല്ല: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലന്‍ സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാള സിനിമയിലെ നിരവധി താരങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ഒരു പുതുമുഖ താരത്തെ ഓഡീഷന്‍ വഴി കണ്ടെത്തിയെന്ന ചോദ്യത്തിന് നേരത്തെ തന്നെ സംവിധായകന്‍ ചിദംബരം മറുപടി നല്‍കിയിരുന്നു.

ഒട്ടു പ്രഡിക്ടബിലിറ്റി പാടില്ല എന്നതുകൊണ്ടായിരുന്നു ഒരു പുതുമുഖ താരം തന്നെ വേണമെന്ന് ആലോചിച്ചതെന്നായിരുന്നു ചിദംബരം പറഞ്ഞത്.

ബാലനിലെ കഥാപാത്രത്തെ കുറിച്ച് മലയാളത്തിലെ ചില നടിമാരെങ്കിലും തന്നോട് അന്വേഷിച്ചിരുന്നെന്നും ചിദംബരം പറഞ്ഞു.

‘കുറേ പേരെ നമ്മള്‍ ഓഡിഷന്‍ ചെയ്തു. ഒട്ടും പ്രഡിക്റ്റബിലിറ്റി പാടില്ല. ആരാണ് ഇയാള്‍? ഇയാളെ വിശ്വസിക്കാമോ, ഇയാളെ പരിചയമില്ലല്ലോ, വാട്ട് വില്‍ ഷി ഡു നെക്സ്റ്റ്? അതൊന്നും നമുക്ക് ഒട്ടും പ്രഡിക്റ്റബിള്‍ ആകരുത് എന്നുണ്ടായിരുന്നു.

ഫർസാന പാലത്തിങ്കൽ.Photo; Instgram

അതുകൊണ്ടാണ് ഞാന്‍ ഒരു പുതിയ ഫേസിന് വേണ്ടി സെര്‍ച്ച് ചെയ്തത്. ഇറ്റ് വാസ് നോട്ട് ആന്‍ ഈസി ജോബ്. ഗണപതിയാണ് കാസ്റ്റ് ചെയ്തത്.

ഓഡിഷന് തന്നെ കുറെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അണ്‍പ്രെഡിക്റ്റബിലിറ്റി ആണ് പ്രധാനം. അങ്ങനെയാണ് ഞാന്‍ ഫര്‍സാനയുടെ ഓഡിഷന്‍ ടേപ്പ് കാണുന്നത്. അപ്പോഴത്തേക്കും ഞാന്‍ മകന്‍ കഥാപാത്രത്തിന് ആദിശേഷ് എന്ന പയ്യനെ കാസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ കണ്ണുകള്‍ തമ്മിലുള്ള സിമിലാരിറ്റി ഫര്‍സാനയെ ഇതിലേക്ക് ലോക്ക് ചെയ്യാനുള്ള ഒരു കാരണമാണ്, ‘ ചിദംബരം പറഞ്ഞു.

ഇന്‍ഡസ്ട്രിയിലുള്ള പല താരങ്ങളോടും നോ പറയേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടല്ലോ? അവരെല്ലാവരും ഓഡിഷന് വേണ്ടി സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് ‘അങ്ങനെയല്ലെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.

അങ്ങനെ അവര്‍ എന്റെ അടുത്ത് ക്യാരക്ടര്‍ ഉണ്ടോ എന്ന് ചോദിച്ച് വന്നതൊന്നുമല്ല. എന്തായി ആ ക്യാരക്ടര്‍ എന്ന് അന്വേഷിച്ചിരുന്നു.

ഇത് പുതിയ ആള്‍ക്കുള്ള വേഷമാണെന്ന് പറഞ്ഞു. ഈ കഥാപാത്രം ചെയ്യാന്‍ അവരൊക്കെ കാപ്പബിള്‍ ആണ്. അപര്‍ണ, നിമിഷ, പാര്‍വ്വതി, നയന്‍താര, മഞ്ജു ചേച്ചി അങ്ങനെ കുറെ പേര്‍…
.പക്ഷെ എനിക്ക് വേണ്ടത് ഒരു പുതുമുഖമായിരുന്നു. അണ്‍പ്രെഡിക്റ്റബിലിറ്റി ആയിരുന്നു. എന്റെ മെയിന്‍ ഫാക്ടര്‍,’ ചിദംബരം പറഞ്ഞു.

Content Highlight: Director Chidambaram about Malayalam Leading Actress and Balan Role

Latest Stories

We use cookies to give you the best possible experience. Learn more