പ്രേക്ഷകരും നിരൂപകരം ഒരുപോലെ തള്ളിക്കളഞ്ഞ സിനിമകള്‍ ട്രോളിനിരയാകുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍, ഇയര്‍ ടോപ്പറായ, കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിയെഴുതിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം എയറില്‍ സ്ഥിരതാമസമാക്കുന്ന അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ബോക്‌സ് ഓഫീസില്‍ 230 കോടിയും പ്രീ റിലീസ് ബിസിനസില്‍ 100 കോടിയിലധികവും സ്വന്തമാക്കിയ ദൃശ്യം 3 ഒ.ടി.ടി റിലീസിന് ശേഷം ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയില്‍ നിന്ന് ഇത്തരമൊരു തട്ടിക്കൂട്ട് സിനിമ ഒരുക്കിയത് പ്രേക്ഷകര്‍ക്ക് സ്വീകാര്യമായിട്ടില്ല. സ്‌ക്രിപ്റ്റിലെ ലോജിക്കില്ലായ്മയും കഥാപാത്രങ്ങളുടെ പ്രകടനവുമെല്ലാം ട്രോള്‍ പേജുകള്‍ വലിച്ചുകീറുകയാണ്.
ദൃശ്യം 3 Photo: Into the Cinema/ Facebook
എത്ര മോശം മേക്കിങ്ങാണെങ്കിലും ജീത്തുവിന്റെ സ്‌ക്രിപ്റ്റ് ഒരുപരിധി വരെ സിനിമയെ രക്ഷിക്കാറുണ്ട്. എന്നാല്‍ ദൃശ്യം 3യില്‍ അതും ഉണ്ടായിട്ടില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇത്രയും ട്രോളുകള്‍ക്കിടയിലും ചില ഡയറക്ടര്‍ ബ്രില്യന്‍സ് ഒളിഞ്ഞുകിടക്കുന്ന സിനിമയാണ് ദൃശ്യം 3യെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഓപ്പണിങ് സീന്‍ അത്തരത്തിലൊന്നാണ്. സിനിമ തുടങ്ങുമ്പോള്‍ തന്നെ ബിജു മേനോനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് കാണിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലുമില്ലാത്ത ബിജു മേനോന്‍ എങ്ങനെ മൂന്നാം ഭാഗത്തിലെത്തി എന്ന് ചിന്തിക്കുമ്പോഴാണ് ആ സീന്‍ ജോര്‍ജുകുട്ടി നിര്‍മിക്കുന്ന സിനിമയിലേതാണെന്ന് കാണിക്കുന്നുണ്ട്.
ദൃശ്യം 3 Photo: Into the Cinema/ Facebook
രണ്ടാം ഭാഗത്തില്‍ സിനിമയെടുക്കാന്‍ നടക്കുന്ന ജോര്‍ജുകുട്ടി മൂന്നാം ഭാഗത്തിലെത്തുമ്പോള്‍ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയതായി കാണിക്കുന്നുണ്ട്. പ്രൊഡ്യൂസ് ചെയ്ത സിനിമയില്‍ നായകന്‍ പൊലീസില്‍ കീഴടങ്ങുന്നതായി കാണിക്കുന്നത് ജീത്തുവിന്റെ ഡയറക്ടര്‍ ബ്രില്യന്‍സാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ദൃശ്യം 3യുടെ ക്ലൈമാക്‌സില്‍ ജോര്‍ജുകുട്ടി പൊലീസിന് പിടി കൊടുക്കുന്ന സമയത്ത് ഓപ്പണിങ് സീനില്‍ ബിജു മേനോന്‍ ധരിച്ച അതേ ഷര്‍ട്ടാണ് ധരിക്കുന്നത്.
ദൃശ്യം 3യുടെ ക്ലൈമാക്‌സ് എന്താകുമെന്ന് ആദ്യ സീനില്‍ തന്നെ ജീത്തു ജോസഫ് പറഞ്ഞുവെച്ചിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സ്‌ക്രിപ്റ്റില്‍ പല പോരായ്മകളുമുണ്ടെങ്കിലും ഇത്തരം ഡയറക്ടര്‍ ബ്രില്യന്‍സ് എടുത്തുപറയേണ്ടതുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ബ്രില്യന്‍സുണ്ടെങ്കിലും ദൃശ്യം 3 അടുത്തൊന്നും എയറില്‍ നിന്ന് ഇറങ്ങാന്‍ സാധ്യതയില്ലെന്നും കമന്റുകളുണ്ട്.
Content Highlight: Director Brilliance in Drishyam 3 movie discussing in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ