മലയാള സിനിമയിൽ വീണ്ടും ശക്തമായൊരു രാഷ്ട്രീയ ഡ്രാമയ്ക്ക് വേദിയൊരുക്കുകയാണ് നിവിൻ പോളി നായകനാകുന്ന ‘പ്രതിഛായ’. നിവിൻ പോളിയെയും ബാലചന്ദ്ര മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ട്രെയിലറും കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലർ ലോഞ്ചിൽ മുഖ്യാതിഥിയായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു.
ഉണ്ണികൃഷ്‌ണൻ, നിവിൻ പോളി, Photo: Cinema Express
ട്രെയിലർ പുറത്തിറങ്ങിയതോടെ തന്നെ സിനിമ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. അതിനിടെ ലോഞ്ച് വേദിയിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നിവിൻ പോളിയെയും മോഹൻലാലിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ആദ്യമായാണ് ഞാനും നിവിനും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. നിവിൻ ഓരോ ട്ടേയ്ക്കും വളരെ ലെയ്സിയായി ചെയ്യുന്നു എന്ന് തോന്നും. പറയുമ്പോഴും അതുപോലെ തോന്നാം. മൈക്ക് ഉള്ളതുകൊണ്ട് എല്ലാം കേൾക്കാമല്ലോ.
‘സാർ അങ്ങനെയൊക്കെ പറയും, നീ ഒന്ന് പ്രോംപ്റ്റ് ചെയ്തേക്’ എന്നൊക്കെ അവൻ മറ്റുള്ളവരോട് പറയും. പക്ഷേ ടേക്കിൽ അയാൾക്കൊരു മാജിക്കുണ്ട്. നമ്മൾ ആരും കരുതാത്ത ഒരു മാജിക്ക് നിവിനുണ്ട്. അങ്ങനെയുള്ളവരെയാണ് ഗ്രേറ്റ് ആക്ടേഴ്സ് എന്ന് വിളിക്കുന്നത്,’ ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആ ‘മാജിക്കിന്റെ ഗിരിശൃംഗം’ എന്ന് ഉണ്ണികൃഷ്ണൻ വിശേഷിപ്പിച്ചത് മോഹൻലാലിനെയാണ്. ‘ഞാൻ സംവിധാനം ചെയ്ത സിനിമകളിലെ വിഷ്വൽസ് കാണുമ്പോൾ, പ്രത്യേകിച്ച് ‘വില്ലൻ’ ചിത്രത്തിലെ ചില ഷോട്ടുകൾ ഓർക്കുമ്പോൾ ഇന്നും അത്ഭുതം തോന്നുന്നു.
മോഹൻലാൽ, Photo: IMDb
ട്ടേയ്ക്കിന് മുമ്പ് തമാശ പറഞ്ഞ് നിൽക്കുന്ന ലാൽ, ‘ടേയ്ക്ക്’ എന്ന് പറഞ്ഞ നിമിഷം അതിശയകരമായ പ്രകടനം കാഴ്ചവയ്ക്കും. ആ രംഗം കഴിഞ്ഞപ്പോൾ അഭിനന്ദിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല; അതിന് മുമ്പേ ഒരു കോമഡി എന്റെ ചെവിയിൽ വന്ന് പറഞ്ഞു. അതാണ് അദ്ദേഹത്തിന്റെ മാജിക്ക്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിവിനിലും അതേ സർഗശേഷി കാണുന്നുവെന്നാണ് സംവിധായകന്റെ വിലയിരുത്തൽ. ‘ടേക്കിൽ അയാൾക്ക് ഒരു എക്സ്ട്രാ എനർജിയും സർഗശേഷിയുമുണ്ട്. ഈ സിനിമയിലും നിങ്ങൾക്കത് കാണാൻ കഴിയും എന്ന് ഞാൻ ഉറപ്പുതരുന്നു,’ ഉണ്ണികൃഷ്ണൻ പറഞ്ഞു.
ട്രെയിലറിലൂടെ തന്നെ രാഷ്ട്രീയ പശ്ചാത്തലത്തിൽ തീവ്രമായ ഒരു കഥയിലേക്ക് സൂചന നൽകുന്ന ‘പ്രതിഛായ’, നിവിൻ പോളിയുടെ കരിയറിലെ മറ്റൊരു ശക്തമായ കഥാപാത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: Director B. Unnikrishanan talk about Actor Nivin Pauly
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ