ചെന്നൈ: പ്രശസ്ത സംവിധായകനും നടി ശരണ്യ പൊന്‍വണ്ണന്റെ പിതാവുമായ എ.ബി രാജ് (രാജ് ആന്റണി ഭാസ്‌കര്‍) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.95 വയസായിരുന്നു. മലയാളത്തിലും സിംഹളയിലുമായി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കളിയല്ല കല്യാണം, ഡേയ്ഞ്ചര്‍ ബിസ്‌കറ്റ് ,കണ്ണൂര്‍ ഡീലക്‌സ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു തുടങ്ങി നിരവധി സിനിമകള്‍ എ.ബി രാജിന്റെതായിരുന്നു. 1951 മുതല്ഡ 1986 വരെയായിരുന്നു മലയാള സിനിമയില്‍ സജീവമായി അദ്ദേഹം ഉണ്ടായിരുന്നത്.
1929 ല്‍ മധുരയിലായിരുന്നു എ.ബി രാജിന്റെ ജനനം. 1947 ല്‍ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച എ.ബി രാജ് 11 സിംഹള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
65 മലയാള സിനിമകളും എ.ബി രാജ് സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു.ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ ”ബ്രിഡ്ജ് ഇന്‍ ദി റിവര്‍ ക്വയി” എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശിവാജി ഗണേഷനെയും ചന്ദ്രബാബുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി തുള്ളിയോടും പുള്ളിമാന്‍ എന്ന ചിത്രം എ.ബി രാജ് തമിഴില്‍ ചെയ്തിട്ടുണ്ട്.
ഹരിഹരന്‍, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണ്. ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. ശരണ്യയെ കൂടാതെ ജയപാല്‍, മനോജ് എന്നിവരാണ് മറ്റുമക്കള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Director A. B. Raj passes away