മലയാളത്തിലെ ആദ്യസൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ് അരുണ്‍ അനിരുദ്ധന്‍ ഷോര്‍ട്ട് ഫിലിമിലൂടെ തുടക്കം കുറിച്ച് അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റായും തിരക്കഥാകൃത്തായും ഏറ്റവും ഒടുവില്‍ അതിരടിയുടെ സംവധായകനായും മലയാള സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു അദ്ദേഹം.
ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിന്‍വെള്ളത്തിലും സച്ചിയുടെ അനാര്‍ക്കലിയിലും അസി. ഡയറക്ടറായി വര്‍ക്ക് ചെയ്ത ശേഷമാണ് അരുണ്‍ തിരക്കഥാരചനയിലേക്ക് കടക്കുന്നത്. സംവിധാനം തന്നെയായിരുന്നു തുടക്കം മുതല്‍ മനസിലെന്നും തിരക്കഥാകൃത്തായതുപോലെ സംവിധായകനാകാനുള്ള ആഗ്രഹം കൊണ്ടാണെന്നും അരുണ്‍ പറയുന്നു.
മിന്നല്‍ മുരളിപോലൊരു സിനിമയുടെ തിരക്കഥ ഒരുക്കുക ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും ബേസിലിനെ പോലെ ഒരു സംവിധായകന്‍ എന്ത് എഴുതികൊടുത്താലും ഓക്കെ പറയുന്ന ആളല്ലെന്നും അരുണ്‍ പറയുന്നു. 40 ഡ്രാഫ്റ്റ് വരെ മിന്നല്‍ മുരളിയുടെ സ്‌ക്രിപ്റ്റ് പോയിട്ടുണ്ടെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ പറഞ്ഞു.
‘ ബേസിലിന്റെ കൂടെ മിന്നല്‍ മുരളി വര്‍ക്ക് ചെയ്യുന്ന സമയത്തെ ഭയങ്കര ഗുണം എന്ന് പറയുന്നത് ബേസില്‍ ഒട്ടും ഈസിയല്ല എന്നത് തന്നെയാണ്.
പുള്ളി ഭയങ്കര കോമഡിയും ഫണ്ണുമൊക്കെയായിരിക്കും. രണ്ട് കോമഡി പറഞ്ഞുകഴിഞ്ഞാല്‍ സെറ്റാവുമെന്ന് കരുതും. എന്നാല്‍ അത് വര്‍ക്കാവില്ല. എന്തെങ്കിലുമൊരു സീന്‍ പോയി പറഞ്ഞാല്‍ കൊള്ളില്ലെങ്കില്‍ കഴിഞ്ഞു.
മിന്നല്‍ മുരളി സിനിമയില്‍ നിന്നുള്ള രംഗം photo; Instagram/screen grab
ഇതാണോ നിങ്ങള്‍ എഴുതിക്കൊണ്ട് വന്നത്, ഇങ്ങനെയാണോ എന്ന് ചോദിച്ച് പുള്ളി നമ്മളെ നശിപ്പിക്കും. നല്ലതാണെങ്കില്‍ നല്ലതെന്ന് തന്നെ പറയും. ഇടയ്ക്കിടെ പറയും.
കുറച്ച് പാടാണ്. നമ്മള്‍ പണിയെടുക്കണം. റീ ഡ്രാഫ്റ്റ് ചെയ്യണം. 40 ഡ്രാഫ്റ്റ് വരെ പോയിട്ടുണ്ട് മിന്നല്‍ മുരളി. റീവര്‍ക്ക് ചെയ്ത് ചെയ്ത് എടുത്തതാണ്. മിന്നല്‍ മുരളി നല്ല ഡിഫിക്കല്‍ട്ട് ആയിരുന്നു. കാരണം മലയാളത്തില്‍ ആദ്യത്തെ പരിപാടിയാണല്ലോ. ഏറ്റവും വലിയ പ്രശ്‌നം അന്നത്തെ വില്ലനായിരുന്നു.
ജസ്റ്റിനും ഞാനുമിങ്ങനെ വില്ലനെ എങ്ങനെ ക്രിയേറ്റ് ചെയ്യുമെന്ന് കുറേ ആലോചിച്ചു. ബാക്കിയൊക്കെ ഓക്കെ. സൂപ്പര്‍ഹീറോ വരുന്നു, പവര്‍ കിട്ടുന്നു. ഇനിയെന്ത് എന്ന പോയിന്റുണ്ടല്ലോ. വില്ലനെ ക്രിയേറ്റ് ചെയ്യാന്‍ ഏകദേശം ആറ് മുതല്‍ എട്ട് മാസം വരെ എടുത്തു.
മിന്നല്‍ മുരളി സിനിമയില്‍ നിന്നുള്ള രംഗം photo; Instagram/screen grab
കോണ്‍ഫ്‌ളിക്ട് വന്ന് കഴിഞ്ഞാല്‍ പിന്നെ പറയണ്ട. മാത്രമല്ല അത് റൂട്ടഡ് ആവുകയും വേണം. ആളുകള്‍ക്ക് അത് മനസിലാവുകയും വേണം. ലാബ്, സയന്‍സ്, കോട്ടിട്ട ആളുകള്‍ അതൊന്നും ഇവിടെ വര്‍ക്കാവില്ല. അങ്ങനെ കുറച്ച് ടൈമെടുത്ത് ചെയ്തത് തന്നെയാണ്.
കോണ്‍ഫ്‌ളിക്ട് എന്തായാലും ഉണ്ടാകും. അല്ലാതെ ഒരു അഭിപ്രായം പറയുമ്പോള്‍ ആ നമുക്ക് ചെയ്യാമെന്ന് പറഞ്ഞാല്‍ പിന്നെ പരിപാടിയില്ലല്ലോ. ക്രിട്ടിക്കലായി തന്നെ, അസി. ടീമായാലും അങ്ങനെ തന്നെ. അത്യാവശ്യം ബോധമുളള ആളുകള്‍ ചേട്ടാ എല്ലാം അടിപൊളിയെന്ന് പറയില്ല. ചേട്ടാ ഇത് വര്‍ക്കാവില്ല എന്ന് രണ്ട് മൂന്ന് പേര്‍ ഒരേ കാര്യത്തില്‍ പറയുമ്പോള്‍ അത് പ്രശ്‌നമാണ്. അത് നമുക്ക് മനസിലാകും,’ അരുണ്‍ അനിരുദ്ധന്‍ പറഞ്ഞു.
Content Highlight: Director an Scipt writer Arun Anirudh about Basil and Minnal Murali