വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണിക്ക് അവാര്‍ഡ് ലഭിക്കാത്തില്‍ തനിക്ക് നിരാശയും സങ്കടവുമുണ്ടെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ അളഗപ്പന്‍. ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും അത്രയും എക്‌സ്ട്രാ ഓര്‍ഡിനറിയായൊരു ആക്ടറുടെ പെര്‍ഫോമന്‍സ് ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലൈന്‍ഡ് ആയി പലരും അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ പലതരം കൃത്രിമത്വങ്ങളിലൂടെയായിരുന്നെന്നും എന്നാല്‍ ഒറിജിനല്‍ കണ്ണിനെ ബ്ലൈന്‍ഡ് ആക്കി അഭിനയിച്ചത് ഇന്ത്യന്‍ സിനിമയില്‍ തന്നെ കലാഭവന്‍ മണി മാത്രമാണെന്നും അളഗപ്പന്‍ പറയുന്നു.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനമയില്‍ കലാഭവന്‍ മണിക്ക് അവാര്‍ഡ് ഉള്‍പ്പടെയുള്ള ഹൈ റെക്കഗനേഷന്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലാസ്റ്റ് മിനിട്ടില്‍ ഒരു വോട്ടിന്റെ വ്യത്യാസത്തിലൊക്കെയായിരിക്കും അവാര്‍ഡ് മിസായി പോകുന്നത്.
ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന എല്ലാവരും വിചാരിച്ചത് അവാര്‍ഡ് ലഭിക്കുമെന്ന് തന്നെയാണ്. കാരണം എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സായിരുന്നു അദ്ദേഹത്തിന്റേത്. അങ്ങനെയൊരു പെര്‍ഫോമന്‍സ് വേറെയൊരു ഇന്ത്യന്‍ ആക്ടേര്‍സും ചെയ്തിട്ടില്ല.
ബ്ലൈന്‍സ് ആയിട്ട് പലരും അഭിനയിച്ചിട്ടുണ്ട്, എന്നാല്‍ ഇത്തരത്തില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം ആരും ചെയ്തിട്ടില്ല. ബ്ലൈന്‍സ് ആയിട്ട് അഭിനയിച്ചവരെല്ലാം ഒന്നുകില്‍ കൂളിങ്ങ് ഗ്ലാസ് വെച്ച് അഭിനിയിക്കും, അല്ലെങ്കിലു നാച്ചുറലായിട്ടുള്ള ബ്ലൈന്‍ഡ് എന്ന് ധരിപ്പിക്കുന്ന ബിഹേവിയറല്‍ പാര്‍ട്ടായിട്ടായിരിക്കും.
എന്നാല്‍ ഒറിജിനല്‍ കണ്ണിനെ ബ്ലൈന്‍ഡാക്കി അഭിനയിച്ചത് ഇന്ത്യന്‍ സിനിമയില്‍ കലാഭവന്‍ മണി മാത്രമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നു എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് ലഭിക്കാതെ പോയതില്‍ വിഷമമുണ്ട്. കാരണം അത്രയും സ്‌ട്രെയ്ന്‍ ചെയ്തിട്ടുണ്ട്.
ആത്യന്തികമായി അത് ജൂറി തീരുമാനിക്കുന്നതാണ്. അവിടെ ഫേവറിസം ചെയ്‌തോ, അതല്ല ചര്‍ച്ചയില്‍ തള്ളിപ്പോയതാണോ എന്ന് അറിയില്ല. അവാര്‍ഡില്ലെന്ന് അറിഞ്ഞപ്പോള്‍ തീര്‍ച്ചയായും നിരാശ തോന്നിയിരുന്നു. കാരണം അദ്ദേഹം അത്രയും സ്‌ട്രെയ്ന്‍ ചെയ്തിട്ടുണ്ട്. നമ്മളെല്ലാം അത് നേരിട്ട് കണ്ടിട്ടുള്ളതാണ്,’ അളഗപ്പന്‍ പറഞ്ഞു.
content highlights: Director Alagappan is sad that Kalabhavan Mani did not get the award