തിയേറ്റില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഹൊര്‍ കോമഡി ഴോണറിലാണ് ഒരുങ്ങിയത്.
ഇപ്പോള്‍ എം.ജെ ഡിജിറ്റല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സര്‍വ്വം മായ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അഖില്‍ സത്യന്‍.
സര്‍വ്വം മായ/ Theatrical poster
‘എനിക്ക് ഗ്രാമത്തില്‍ നടക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പാച്ചുവും അത്ഭുതവിളക്കും കൂടുതലായും ഗോവ, ബോംബൈ എന്നീ സ്ഥലങ്ങളിലാണ് ഷൂട്ട് ചെയ്തത്. ഞാന്‍ 25 വയസ് വരെ വളര്‍ന്നത് എന്റെ നാട്ടിലാണ് അന്തിക്കാടാണ്.
അതുകൊണ്ട് നമുക്ക് അറിയുന്ന പശ്ചാത്തലത്തില്‍ ഒരു കഥ പറയണം എന്നുണ്ടായിരുന്നു. അതില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഹീറോ വേണം എന്നുണ്ടായിരുന്നു. നിവിന്‍ വന്നപ്പോള്‍ എല്ലാ സ്‌റ്റേജും സെറ്റായി. പിന്നീട് അതിനെ എങ്ങനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താമെന്നാണ് ഞാന്‍ വിചാരിച്ചത്.
ഇപ്പോഴത്തെ കാലത്ത് തിയേറ്ററിക്കലി ഒരു സക്‌സസ് അച്ചീവ് ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പണ്ടത്തെ പോലെ അത്ര ഒ.ടി.ടിയുടെ ഫ്രീഡം ഇല്ല. അതുകൊണ്ട് തിയേറ്ററില്‍ ആളുകളെ കൊണ്ടുവരാന്‍ ഒരു കുഞ്ഞ് സൂത്രം വേണമായിരുന്നു. ആ സൂത്രമായിരുന്നു ശരിക്കും പ്രേതം,’ അഖില്‍ പറയുന്നു.
എന്നാല്‍ പ്രേതം സിനിമയില്‍ വന്നു കഴിഞ്ഞപ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ കഥ മാറിയെന്നും ഒരു റിയല്‍സ്റ്റിക്കായ പ്രേതം വന്നതുകൊണ്ട് റിയല്‍ സീനുകളെല്ലാം കുറച്ച് പുതുമയുള്ളതായി മാറിയെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ആദ്യം ദിനം മികച്ച ഓപ്പണിങ് നേടിയ ചിത്രം ആഗോളതലത്തില്‍ ഇതിനോടകം 20 കോടി കളക്ഷന്‍ സ്വന്തമാക്കി.
Content Highlight: Director Akhil Sathyan about Sarvam Maya movie and the genre of the movie