| Tuesday, 12th July 2016, 9:21 am

എന്റെ സിനിമാ ജീവിതം തകര്‍ത്തത് ഗുഡ്‌നൈറ്റ് മോഹന്‍: ആരോപണവുമായി സംവിധായകന്‍ അജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹനാണ് തന്റെ സിനിമാ ജീവിതം തകര്‍ത്തതെന്ന് സംവിധായകന്‍ അജയന്‍. “മാണിക്യക്കല്ലിന് എം.ടി എഴുതിയ തിരക്കഥ ഗുഡ്‌നൈറ്റ് മോഹന്‍ കരസ്ഥമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ചിത്രത്തിന്റെ നിര്‍മാണ അവകാശം സന്തമാക്കാന്‍ പ്രമുഖ സംവിധായകനും താരവും ശ്രമിക്കുന്നതായും അജയന്‍ ആരോപിച്ചു.

ആദ്യ ചിത്രമായ “പെരുന്തച്ചനു”ശേഷം അജയന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നില്ല. അതിനെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് തോപ്പില്‍ ഭാസിയുടെ മകനായ അജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

എം.ടിയുടെ മാണിക്യക്കല്ല് എന്ന ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ശ്രമങ്ങളുമായി നടക്കുകയായിരുന്നു അജയന്‍. രണ്ടുവര്‍ഷത്തോളം ഇതിനായി ശ്രമിച്ചെങ്കിലും പിന്നീടത് മുടങ്ങിപ്പോകുകയായിരുന്നു.

പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയന്‍ നേടിയിരുന്നു.

We use cookies to give you the best possible experience. Learn more